വെല്ലിംഗ്ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഇന്ന് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം ഉച്ചക്ക് 12 മണിക്കാണ് മത്സരം. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക് എന്നിവരില്ലാതെ ഇറങ്ങുന്ന ഇന്ത്യയെ ഹര്‍ദ്ദിക് പാണ്ഡ്യയാണ് നയിക്കുന്നത്.
ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുമ്പോഴും ഇന്ത്യക്ക് തലവേദനയാകുന്നത് മികച്ചൊരു ബാറ്റിംഗ് തുടക്കമാണ്. ഇടം കൈയന്‍ ബാറ്റ്സ്മാനെന്ന നിലയില്‍ ഇഷാന്‍ കിഷന്‍ ഓപ്പണിംഗിലെ ഒരു സ്ഥാനം ഉറപ്പിക്കുന്നുണ്ട്. ഓപ്പണര്‍ എന്ന നിലയില്‍ ഏതാനും മത്സരങ്ങളില്‍ കളിച്ചിട്ടുള്ള സൂര്യകുമാര്‍ യാദവിനെയോ സഞ്ജു സാംസണെയോ കിഷനൊപ്പം ഓപ്പണിംഗില്‍ പരീക്ഷിക്കാനുള്ള സാധ്യതയുണ്ട്.
സൂര്യയും കിഷനും ഓപ്പണര്‍മാരായാല്‍ ശ്രേയസ് അയ്യര്‍ മൂന്നാം നമ്പറിലെത്തും. സഞ്ജു സാംസണാകും സൂര്യയുടെ നാലാം നമ്പറില്‍ കളിക്കുക. അഞ്ചാം നമ്പറില്‍ പന്തും, ക്യാപ്റ്റന്‍ ഹര്‍ദ്ദിക് പാണ്ഡ്യ ഫിനിഷറായി ആറാം നമ്പറിലെത്തുമ്പോള്‍ സ്പിന്‍ ഓള്‍ റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദര്‍ ഏഴാം നമ്പറില്‍ ഇറങ്ങിയേക്കും.
ലോകകപ്പില്‍ അവസരം ലഭിക്കാതിരുന്ന യുസ്‌വേന്ദ്ര ചാഹല്‍ സ്പിന്നറായി ടീമിലെത്തുമ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ പേസര്‍മാരായി ടീമിലെത്തിയേക്കും.
Read Also:- നേര്യമംഗലം വനമേഖലയിൽ തോക്കുധാരികളെ കണ്ടെന്ന് വിവരം; വനം വകുപ്പ് തെരച്ചിൽ നടത്തി
ഇന്ത്യയുടെ സാധ്യത ഇലവൻ: ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ഋഷഭ് പന്ത് വിക്കറ്റ് കീപ്പർ), ഹർദ്ദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ/ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്, ഉംറാൻ മാലിക്/മുഹമ്മദ് സിറാജ്.
Post Your Comments