Latest NewsKeralaNews

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മുഖം ആദ്യം മനസ്സിൽ പതിയുന്നത്: വിനോദിനി

കോടിയേരി ബാലകൃഷ്ണന്റ വേർപാട് ഇപ്പോഴും വിശ്വസിക്കാനാകാതെ ഭാര്യ വിനോദിനി. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിനോദിനി ആദ്യമായി കോടിയേരിയെ കണ്ടുമുട്ടുന്നത്. തലശ്ശേരി എം.എൽ.എ കൂടിയായ വിനോദിനിയുടെ അച്ഛൻ രാജുവിനെ കാണാനായി അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു കോടിയേരി. വാത്സല്യത്തോടെ നല്ല പയ്യൻ എന്ന് അച്ഛൻ പറയുന്നത് കേട്ട് വിനോദിനിയുടെ മനസ്സിൽ ആദ്യമായി കോടിയേരിയുടെ മുഖം പതിഞ്ഞു.

അസുഖ ബാധിതനാണെന്ന് അറിഞ്ഞതോടെ ആദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാത്ത ദൈവങ്ങളിലെന്ന് വിനോദിനി പറയുന്നു. ഇപ്പോഴും ഏട്ടന്റെ മരണം വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, ഇപ്പോഴും ഓരോ ഫോൺ ബെല്ലിലും താൻ ദേഹത്തെ പ്രതീക്ഷിക്കുന്നുണ്ടെന്നും വിനോദിനി പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനോദിനി.

ജാതകപ്പൊരുത്തമൊന്നും നോക്കാതെയായിരുന്നു ഇവരുടെ വിവാഹം. തലശ്ശേരി ടൗൺ ഹാളിൽ വെച്ചായിരുന്നു വിവാഹമെന്ന് വിനോദിനി ഓർക്കുന്നു. താലി കെട്ടി, പരസ്പരം മാല ഇടുക മാത്രമാണ് ചെയ്തതെന്ന് ഇവർ പറയുന്നു. വിവാഹം കഴിഞ്ഞ് വീട്ടിലെത്തി മണിക്കൂറുകൾ കഴിയും മുന്നേ കോടിയേരി മറ്റാവശ്യങ്ങൾക്കായി പോയി. വിവാഹരാത്രി വിനോദിനി ഒറ്റയ്ക്കായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button