ErnakulamLatest NewsKeralaNattuvarthaNews

ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ടു ​മ​റി​ഞ്ഞ് ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം

പെ​രി​യ​പ്പു​റം പു​ത്ത​ൻ​കു​ടി​ലി​ൽ (കി​ണ​റ്റു​ക​ര പ​റ​മ്പി​ൽ) ഷൈ​ജോ വ​ർ​ഗീ​സ് (38) ആണ് മ​രി​ച്ചത്

പി​റ​വം: ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ടു ​മ​റി​ഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈ​വ​ർ മരിച്ചു. പെ​രി​യ​പ്പു​റം പു​ത്ത​ൻ​കു​ടി​ലി​ൽ (കി​ണ​റ്റു​ക​ര പ​റ​മ്പി​ൽ) ഷൈ​ജോ വ​ർ​ഗീ​സ് (38) ആണ് മ​രി​ച്ചത്.

Read Also : ബാറ്ററിയിൽ ഓടുന്ന വാഹനങ്ങൾക്ക് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഓൺലൈനിലൂടെ നേടാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയൂ

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ ഓ​ണ​ക്കൂ​ർ പെ​രി​യ​പ്പു​റം റോ​ഡി​ൽ പാ​ല​യ്ക്ക​ൽ വ​ള​വി​ലാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ഓ​ട്ടോ​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ടു​പോ​യ ഷൈ​ജോ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽക്കുകയായിരുന്നു. സ​മീ​പ​വാ​സി​ക​ൾ ഉ​ട​ൻ പി​റ​വ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രിക്കുകയായിരുന്നു.

സം​സ്കാ​രം നടത്തി. പു​ത്ത​ൻ​കു​ടി​ലി​ൽ പി.​ടി. വ​ർ​ക്കി​യു​ടെ മ​ക​നാ​ണ്. അ​മ്മ: ലീ​ല പൂ​വ​ക്കു​ളം താ​ന്നി​മ​ല​യി​ൽ കു​ടും​ബാം​ഗം. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​രി​മാ​ർ: ഷീ​ജ, സീ​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button