ബാറ്ററിയിലോ, എഥനോൾ, മെഥനോള്‍ എന്നീ ഇന്ധനങ്ങളിലോ ഓടുന്ന വാഹനങ്ങൾക്ക് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നേടാൻ അവസരം. റിപ്പോർട്ടുകൾ പ്രകാരം, ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഓൺലൈൻ മുഖാന്തരം സൗജന്യമായി ലഭിക്കുന്നതാണ്. അതേസമയം, ടൂറിസ്റ്റ് പെർമിറ്റുകളിലെ വിവിധ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഗതാഗത മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരമാണ് പെർമിറ്റുകൾ ഓൺലൈനിലൂടെ ലഭിമാക്കുന്നത്. കരട് നിയമം സംബന്ധിച്ച അഭിപ്രായങ്ങൾ ഡിസംബർ പത്തിനകം അറിയിക്കാവുന്നതാണ്.
അഞ്ചിൽ കുറവ് സീറ്റുള്ള ചെറിയ വാഹനങ്ങൾക്കും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നേടാനുള്ള അവസരമുണ്ട്. 20,000 രൂപയാണ് ഫീസ് ഇനത്തിൽ ഈടാക്കുക. അഞ്ചിൽ കൂടുതലും പത്തിൽ കുറവുമായ സീറ്റ് ഉള്ള വാഹനങ്ങൾക്ക് 30,000 രൂപയും, പത്തിൽ കൂടുതലും ഇരുപത്തിമൂന്നിൽ കുറവുമായ സീറ്റ് ഉള്ളവയ്ക്ക് 8,000 രൂപയും, ഇരുപത്തിമൂന്നിൽ കൂടുതൽ സീറ്റ് ഉള്ള വാഹനങ്ങൾക്ക് 3 ലക്ഷം രൂപയുമാണ് വാർഷിക ഫീസായി ഈടാക്കുക.
Also Read: അന്തർസംസ്ഥാന മോഷ്ടാവ് കൊമ്പ് ഷിബു അറസ്റ്റിൽ
Post Your Comments