വെല്ലിങ്‌ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20യ്ക്ക് മുന്നോടിയായുള്ള ആദ്യ പരിശീലന സെഷന്‍ ഇന്ത്യന്‍ താരങ്ങള്‍ പൂര്‍ത്തിയാക്കി. സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ റിഷഭിനൊപ്പം പരിശീലകന്‍ വിവിഎസ് ലക്ഷ്‌മണ്‍ ഏറെ നേരം നെറ്റ്സില്‍ ചിലവഴിച്ചു. നാളെയാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ മത്സരം.
ഹര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യന്‍ ടീം മൂന്ന് മണിക്കൂറാണ് ഇന്ന് പരിശീലനം നടത്തിയത്. ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിനിറങ്ങിയ ചിത്രം ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ അസാന്നിധ്യത്തില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്‍മണാണ് ഇന്ത്യയെ ന്യൂസിലന്‍ഡില്‍ പരിശീലിപ്പിക്കുന്നത്. പരിശീലനം കഴിഞ്ഞ് മടങ്ങുന്ന സഞ്ജു സാംസണിനൊപ്പമുള്ള ചിത്രം ദീപക് ഹൂഡ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായ നാണക്കേട് മാറ്റാനാണ് ടീം ഇന്ത്യ ന്യൂസിലന്‍ഡില്‍ ഇറങ്ങുന്നത്. രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും കെഎല്‍ രാഹുലും ഉള്‍പ്പടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിട്ടുണ്ട്. സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ശുഭ്‌മാന്‍ ഗില്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക് തുടങ്ങിയ താരങ്ങളാണ് നായകന്‍ ഹര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പുറമെ ന്യൂസിലന്‍ഡ് പര്യടനത്തിലെ ശ്രദ്ധാകേന്ദ്രങ്ങള്‍.
Read Also:- മാഹിയില്‍ നിന്ന് അനധികൃത വില്‍പ്പനക്കായി കൊണ്ട് വന്ന വിദേശ മദ്യവുമായി അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍
ന്യൂസിലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടി20 ടീം: ഹര്‍ദ്ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), റിഷഭ് പന്ത്(വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.
Post Your Comments