ErnakulamNattuvarthaLatest NewsKeralaNews

ആ വീഡിയോ പുറത്തുവന്നതില്‍ വിഷമമില്ല, എല്ലാവരും ചെയ്യുന്ന കാര്യങ്ങളെ ഞാനും ചെയ്തിട്ടുള്ളു: പ്രിയാ വാര്യര്‍

കൊച്ചി: ‘ഒരു അഡാറ് ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ യുവനടിയാണ് പ്രിയാ വാര്യര്‍. സിനിമയിൽ എന്നപോലെ സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. പ്രിയാ വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം ഉടനടി തരംഗമാകാറുണ്ട്. അതീവ ഗ്ലാമറസായുള്ള താരത്തിന്റെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയുണ്ടെങ്കിലും താരത്തെ വിമര്‍ശിക്കുന്നവരുടെ എണ്ണവും കുറവല്ല.

ഇപ്പോൾ, താന്‍ മദ്യപിക്കുന്ന വീഡിയോ പുറത്തുവന്നതില്‍ ഒട്ടും വിഷമമില്ലെന്ന് പ്രിയാ വാര്യര്‍ പറയുന്നു. അച്ഛനോട് പറഞ്ഞതിന് ശേഷമാണ് ആദ്യമായി മദ്യപിക്കാന്‍ പോയതെന്നും അത്രയും സ്വാതന്ത്ര്യം നല്‍കുന്ന കുടുംബമാണ് തന്റേതെന്നും താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

പ്രിയാ വാര്യരുടെ വാക്കുകൾ ഇങ്ങനെ;

പണവും മദ്യവും: സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ മിന്നൽ റെയ്‌ഡുമായി വിജിലന്‍സ്

ഞാന്‍ കള്ള് കുടിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നതില്‍ എനിക്ക് ടെന്‍ഷനില്ല. ബാംഗ്ലൂരില്‍ വെച്ച് എടുത്തതാണ് അത്. ആ വീഡിയോയില്‍ ഞാന്‍ കുടിച്ചിരുന്നു. എല്ലാവരും ചെയ്യുന്ന കാര്യങ്ങളെ ഞാനും ചെയ്തിട്ടുള്ളു. പക്ഷെ ഇപ്പോള്‍ ഞാന്‍ പബ്ലിക്ക് ഫിഗറായതാണ് പ്രശ്‌നം.
എന്റെ അമ്മ ആ വീഡിയോ കണ്ട് ചിരിക്കുകയാണ് ചെയ്തത്. എന്തിനാണ് മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് എന്ന് മാത്രമാണ് അച്ഛന്‍ ചോദിച്ചത്. വേറൊന്നും പറഞ്ഞിട്ടില്ല.

അച്ഛനോട് പറഞ്ഞശേഷമാണ് ആദ്യത്തെ തവണ കുടിക്കാന്‍ പോയത്.
അത്രയും ഫ്രീഡം എനിക്ക് ഫാമിലി തന്നിട്ടുണ്ട്. ഞാന്‍ മറുപടി കൊടുക്കേണ്ടവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളതൊന്നും എന്റെ പ്രശ്‌നമല്ല. ആ വീഡിയോയില്‍ നിറയെ പോസിറ്റീവ് കമന്റും കണ്ടിരുന്നു എന്നും പ്രിയ വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button