മസ്‌കറ്റ്: ഒമാന്‍ തീരത്ത് നിന്ന് 150 മൈല്‍ അകലെ എണ്ണ ടാങ്കറില്‍ ഡ്രോണ്‍ ഇടിച്ചിറങ്ങി. ലൈബീരിയന്‍ പതാക വഹിക്കുന്ന പസഫിക് സിര്‍ക്കോണ്‍ എന്ന എണ്ണക്കപ്പലിലാണ് ബോംബ് വാഹക ഡ്രോണ്‍ പതിച്ചത്. കപ്പലില്‍ ഡ്രോണ്‍ ഇടിച്ചെന്ന് കപ്പലിന്റെ ഉടമസ്ഥരായ സിംഗപ്പുര്‍ ആസ്ഥാനമായ ഈസ്റ്റേണ്‍ പസഫിക് ഷിപ്പിങ് കമ്പനി അറിയിച്ചു. എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. കപ്പലിന് ചെറിയ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍, എണ്ണ ചോര്‍ച്ച ഉണ്ടായിട്ടില്ല.സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും കമ്പനി അറിയിച്ചു.
ഇസ്രയേലി ശതകോടീശ്വരന്‍ ഐഡാന്‍ ഓഫറിന്റെ ഉമസ്ഥതയില്‍ ഉള്ളതാണ് ഈസ്റ്റേണ്‍ പസഫിക് ഷിപ്പിങ് കമ്പനി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായി മേഖലയില്‍ കപ്പല്‍ ഗതാഗതം നിരീക്ഷിക്കുന്ന ബ്രിട്ടീഷ് സൈനിക സംഘടനയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു.
Post Your Comments