Latest NewsNewsInternationalUK

ഇന്ത്യക്കാര്‍ക്ക് 3,000 വിസകള്‍ക്ക് അനുമതി നല്‍കി യുകെ: നടപടി ഋഷി സുനകും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

ലണ്ടന്‍: ന്ത്യക്കാര്‍ക്ക് 3,000 വിസകള്‍ക്ക് അനുമതി നല്‍കി യുകെ. ജി20 ഉച്ചകോടിയിയിൽ വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും തമ്മിൽ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനം. ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം മോദിയുമായി നടത്തിയ ആദ്യ കൂടികാഴ്ച്ചയാണ് ജി20 ഉച്ചകോടിയുടെ പതിനേഴാം പതിപ്പിനോടനുബന്ധിച്ച് നടന്നത്.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോ വര്‍ഷവും ബ്രിട്ടനില്‍ ജോലി ചെയ്യാവുന്ന പദ്ധതിയായ യുകെ- ഇന്ത്യ പ്രോഫഷണല്‍സ് സ്‌കീമിനാണ് അനുമതി ലഭിച്ചിട്ടുള്ളത്. 18 മുതല്‍ 30 വരെ പ്രായമുള്ള ബിരുദം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെ യില്‍ രണ്ട് വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനുമുളള അനുമതി നല്‍കി എന്ന് യുകെ പ്രധാനമന്ത്രി വ്യക്തമാക്കി.

തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്: മുന്നറിയിപ്പുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി

ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തില്‍ ഏറെ പ്രധാനപ്പെട്ട നിമിഷമാണ് ഈ പദ്ധതിയുടെ സമാരംഭമെന്നും ഇരു സമ്പദ് വ്യവസ്ഥകളുടേയും കരുത്തുകൂട്ടാന്‍ ഉതകുന്ന വിധത്തില്‍ ഇന്തോപസഫിക് മേഖലയില്‍ വിശാലവും സുദൃഢവുമായ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button