മസ്‌കത്ത്: തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മസ്‌കത്ത് മുൻസിപ്പാലിറ്റി. സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിനകത്തും പുറത്തുമുള്ള തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്നാണ് മസ്‌കത്ത് മുൻസിപ്പാലിറ്റി നൽകിയിരിക്കുന്ന നിർദ്ദേശം.
സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിലെ പ്രധാന വിൽപ്പന മേഖലകൾക്ക് പുറത്തുള്ള അനധികൃത തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് അധികൃതർ വ്യക്തമാക്കി. പൊതുസമൂഹത്തിൽ ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനാണ് അധികൃതർ ഇത്തരത്തിലൊരു നിർദ്ദേശം പുറപ്പെടുവിച്ചത്.
Post Your Comments