KeralaLatest NewsNews

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപമാനിക്കുന്ന വാചകങ്ങളുമായി എസ്എഫ്ഐ ബാനര്‍: വിവാദമായപ്പോള്‍ എസ്എഫ്‌ഐ ബാനര്‍ മുക്കി

'ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍', ഗവര്‍ണറെ അധിക്ഷേപിച്ച് എസ്എഫ്‌ഐ ബാനര്‍: കടുത്ത നടപടികള്‍ക്കൊരുങ്ങി രാജ്ഭവന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപമാനിക്കുന്ന വാചകങ്ങളുമായി എസ്എഫ്‌ഐ ബാനര്‍. തിരുവനന്തപുരം സംസ്‌കൃത കോളജിലാണ് ഗവര്‍ണറെ അപമാനിക്കുന്ന തരത്തില്‍ ബാനര്‍ സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാനര്‍ അഴിച്ചുനീക്കി.

Read Also: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർ‌ത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച 18കാരൻ പിടിയിൽ

സംഭവവുമായി ബന്ധപ്പെട്ട് സര്‍വകലാശാല, കോളേജ് അധികൃതരില്‍ നിന്നും രാജ്ഭവന്‍ വിശദീകരണം തേടും. കേരള വാഴ്‌സിറ്റിയോടും കോളേജ് പിന്‍സിപ്പലിനോടുമാണ് രാജ്ഭവന്‍ വിശദീകരണം തേടുക. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ബാനറിനെക്കുറിച്ച് പ്രിന്‍സിപ്പലിനോട് വിശദീകരണം ചോദിക്കാന്‍ വിസി റജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംഭവം വിവാദമാവുകയും മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാനര്‍ അഴിച്ചുുമാറ്റി.

ദിവസങ്ങള്‍ക്കു മുന്‍പാണ് കോളജിന്റെ മുന്‍ഭാഗത്തെ ഗേറ്റിനു മുകളിലായി ബാനര്‍ സ്ഥാപിച്ചത്. ‘ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍’ എന്നാണ് ബാനറില്‍ ഉണ്ടായിരുന്നത്. ബാനര്‍ ശ്രദ്ധയില്‍പ്പെട്ട രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ വിസിയെ വിവരം അറിയിച്ചു. ഫോട്ടോകളും കൈമാറി. തുടര്‍ന്നാണ് വിസി റജിസ്ട്രാര്‍ വഴി പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയത്. പിന്നാലെ എസ്എഫ്‌ഐ നേതൃത്വം ബാനര്‍ നീക്കാന്‍ യൂണിറ്റ് ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button