എറണാകുളം: രാജ്യമൊട്ടാകെ ശ്രീരാമമന്ത്രങ്ങള്‍ മുഴങ്ങുമ്പോള്‍ കേരളത്തില്‍ വിദ്വേഷം ജനിപ്പിച്ച് എസ്എഫ്‌ഐ. വിവിധ ഇടങ്ങളില്‍ എസ്എഫ്‌ഐ വിദ്വേഷ ബാനറുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. തര്‍ക്കമന്ദിരത്തിന്റെ രൂപവും ബാനറുകളും പ്രദര്‍ശിപ്പിച്ചാണ് പ്രതിഷേധം.
Read Also: ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ കീഴടങ്ങി; 11 പേരും കീഴടങ്ങിയത് ഗോധ്ര സബ് ജയിലില്‍
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലാണ് തര്‍ക്കമന്ദിരത്തിന്റെ രൂപം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കോളേജിന്റെ പ്രവേശന കവാടത്തിലാണ് രൂപമുണ്ടാക്കി വെച്ചത്. പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു ബാനര്‍ ഉയര്‍ത്തിയത്. ബാബറിയുടെ ശവക്കല്ലറയില്‍ രാമക്ഷേത്രത്തിന്റെ തറക്കല്ല് എന്നാണ് ബാനറില്‍ എഴുത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി ബാനര്‍ അഴിപ്പിക്കുകയും ചെയ്തു.
Post Your Comments