Latest NewsKerala

ശബരിമലയിൽ ഇന്ന് നട തുറക്കും: മണ്ഡലകാല തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ശബരിമല: മണ്ഡലകാലത്തിനായി ശബരിമല നട ഇന്ന് തുറക്കും. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷമുള്ള ആദ്യ മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലമാണ് ഇത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നട തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ ഇപ്പോഴത്തെ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറക്കുക.

ശബരിമലയില്‍ കണ്ണൂര്‍ മലപ്പട്ടം കിഴുത്രില്‍ ഇല്ലത്ത് കെ ജയരാമന്‍ നമ്പൂതിരിയെയും മാളികപ്പുറത്ത് വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരന്‍ നമ്പൂതിരിയെയും പുതിയ മേല്‍ശാന്തിമാരായി അവരോധിക്കുന്ന ചടങ്ങുകള്‍ പിന്നീട് നടക്കും. തന്ത്രി കണ്ഠര് രാജീവര് കലശം പൂജിച്ച്‌ അഭിഷേകം ചെയ്താണ് മേല്‍ശാന്തിമാരായി അവരോധിക്കുക.

നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവകാലം. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീര്‍ഥാടനം 20ന് അവസാനിക്കും.

കെഎസ്‌ആര്‍ടിസിയുടെ 500 ബസ് സര്‍വീസ് ശബരിമലയിലേക്ക് നടത്തും. പമ്പ നിലയ്ക്കല്‍ റൂട്ടില്‍മാത്രം 200 ബസ് ഓരോ മിനിറ്റ് ഇടവേളയിലുണ്ടാകും. പമ്പയിലും സന്നിധാനത്തുമായി 18 അടിയന്തര ചികിത്സാകേന്ദ്രമാണ് (ഇഎംസി) സജ്ജീകരിക്കുന്നത്. പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 2445 ശുചിമുറി ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button