പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ ബ്ലൂ ടിക്ക് സേവനങ്ങൾ പുനരാരംഭിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 29 മുതലാണ് പേയ്ഡ് വെരിഫിക്കേഷനായ ബ്ലൂ ടിക്ക് സേവനം പുനരാരംഭിക്കുക. ഇത് സംബന്ധിച്ച വിവരങ്ങൾ ട്വിറ്ററിന്റെ മേധാവിയായ ഇലോൺ മസ്കാണ് പുറത്തുവിട്ടിരിക്കുന്നത്.
നവംബർ 11 മുതൽ പേയ്ഡ് ബ്ലൂ ടിക്ക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പുറത്തുവിട്ടത്. പണം അടയ്ക്കാത്ത എല്ലാ വെരിഫൈഡ് അക്കൗണ്ടുകളും നീക്കം ചെയ്യുമെന്ന് മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിമാസം ഉപയോക്താക്കളിൽ നിന്ന് 8 ഡോളർ നിരക്കിലാണ് സബ്സ്ക്രിപ്ഷൻ തുക ഈടാക്കുക. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിടുന്നതിന്റെ ഭാഗമായാണ് സബ്സ്ക്രിപ്ഷൻ സേവനം നടപ്പാക്കുന്നത്.
Also Read: റെക്കോർഡ് നേട്ടത്തിൽ കയറ്റുമതി വരുമാനം, രണ്ടാം പാദത്തിലെ കണക്കുകൾ പുറത്തുവിട്ട് ഭാരത് ഫോർജ്
Post Your Comments