ന്യൂഡല്‍ഹി: ശ്രദ്ധയുടെ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചോദ്യം ചെയ്യലിനിടെ പ്രതി വെളിപ്പെടുത്തിയ കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ശ്രദ്ധയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ എളുപ്പമായിരുന്നു, എന്നാല്‍ അവളുടെ മൃതദേഹം കളയുന്നതായിരുന്നു പ്രയാസകരം എന്ന് അഫ്താബ് പറഞ്ഞു.
മുന്‍പ് പാചകക്കാരന്‍ ആയിരുന്നിനാല്‍ യുവതിയെ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് ചെറുകഷ്ണങ്ങളാക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. മൃതദേഹാവശിഷ്ടങ്ങള്‍ കൊണ്ട് കളയുന്നതിന് മുന്‍പ് അഫ്താബ് മദ്യപിക്കുകയോ തുണികൊണ്ട് മുഖം മൂടുകയോ ആണ് ചെയ്യാറുള്ളത്. ദുര്‍ഗന്ധം അകറ്റാനായി ഡസന്‍ കണക്കിന് പെര്‍ഫ്യൂമുകളും ഡിയോഡറന്റുകളും ചന്ദനത്തിരികളുമാണ് ഉപയോഗിച്ചത്.
അതേസമയം, പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി റഫ്രിജറേറ്ററില്‍ വെച്ച ശേഷവും ഇയാള്‍ നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ പുതിയ ഒരു ഡേറ്റിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സ്ത്രീകളെ മുറിയിലെത്തിക്കുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. സുഹൃത്തുക്കളും ഭക്ഷണവിതരണക്കാരും വീട്ടിലെത്തിയിട്ടും വളരെ ജാഗ്രതയോടെയാണ് അഫ്താബ് പെരുമാറിയത്.
ശ്രദ്ധയുടെ കൊലപാതക വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ലവ് ജിഹാദിനെതിരായ പ്രചാരണം ശക്തമായിട്ടുണ്ട്. പന്ത്രണ്ടര ലക്ഷം പേരാണ് ഇതിനോടകം തങ്ങളുടെ ട്വീറ്റുകളില്‍ ‘ഹാഷ്ടാഗ് ലവ് ജിഹാദ്’ ഉപയോഗിച്ചിരിക്കുന്നത്. ലവ് ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും സമൂഹത്തിന് വലിയ ഭീഷണിയാണെന്നുമാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ ഉയരുന്ന അഭിപ്രായം. അവശേഷിക്കുന്ന ശ്രദ്ധമാരെ അഫ്താബുമാരില്‍ നിന്നും രക്ഷിക്കാന്‍ സമൂഹം ജാഗരൂകരായിരിക്കണെമെന്ന് പലരും മുന്നറിയിപ്പ് നല്‍കുന്നു.
Post Your Comments