പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ പിരിച്ചുവിടൽ തുടരുന്നു. സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ ഇതിനോടകം 50 ശതമാനത്തോളം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാൽ, ജീവനക്കാരെ പിരിച്ചുവിട്ട് ഏതാനും ആഴ്ചകൾക്ക് ശേഷം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 4,400 ഓളം ജീവനക്കാരെയും ട്വിറ്റർ പിരിച്ചുവിട്ടിരിക്കുകയാണ്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് യാതൊരു അറിയിപ്പും ലഭിക്കാതെ ഇമെയിലിലേക്കും, സ്ലാക്കിലേക്കുമുളള പ്രവേശനം നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച മുതലാണ് കരാർ ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിടാൻ തുടങ്ങിയത്. അതേസമയം, ഇത് സംബന്ധിച്ച് കാര്യത്തിൽ ട്വിറ്റർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
കരാർ അടിസ്ഥാനത്തിൽ നിരവധി തൊഴിലാളികളാണ് വർഷങ്ങളായി ട്വിറ്ററിൽ ജോലി ചെയ്യുന്നത്. ഇത്തരം ജീവനക്കാർക്ക് പിരിച്ചുവിടൽ വലിയ തിരിച്ചടിയായിട്ടുണ്ട്. ട്വിറ്ററിന്‍റെ പ്രവർത്തന സംവിധാനങ്ങളിലേക്കുള്ള പ്രവേശന നിഷേധിക്കപ്പെട്ടതോടെയാണ് പല ജീവനക്കാരും തൊഴിൽ നഷ്ടമായെന്ന കാര്യം തിരിച്ചറിയുന്നത്. ഇലോൺ മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തശേഷം 3,800 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
Also Read: ഇനി കല്ലിലും മുള്ളിലും ചവിട്ടാതെ അയ്യപ്പനെ കാണാം; ശബരിമല പരമ്പരാഗത പാതയിൽ കല്ലുകൾ പാകി
ഈ വർഷം സെപ്തംബറിലാണ് ശത കോടീശ്വരനായ ഇലോൺ മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തത്. ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുന്നതിനു പുറമേ, നിരവധി പ്രവർത്തനങ്ങൾക്ക് ട്വിറ്റർ രൂപം നൽകിയിട്ടുണ്ട്.
Post Your Comments