KannurKeralaNattuvarthaLatest NewsNews

സ്വർണം പൂശിയ ആഭരണം പണയം വെച്ച് തട്ടിപ്പ് : ബാങ്കിൽ നിന്ന് തട്ടിയെടുത്തത് 73 ലക്ഷം

രണ്ട് കിലോ 73. 9 ഗ്രാം വ്യാജ സ്വർണത്തിന്റെ ലോക്കറ്റ് പണയം വെച്ച് 72.70 ലക്ഷം രൂപ കൈപ്പറ്റി ബാങ്കിനെ വഞ്ചിച്ചെന്നാണ് പരാതി

തളിപ്പറമ്പ്: സ്വർണം പൂശിയ ആഭരണം പണയം വെച്ച് സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്നും 73 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. 2020 നവംബർ 25 മുതൽ വിവിധ തീയതികളിലായിട്ടായിരുന്നു തട്ടിപ്പ്.

രണ്ട് കിലോ 73. 9 ഗ്രാം വ്യാജ സ്വർണത്തിന്റെ ലോക്കറ്റ് പണയം വെച്ച് 72.70 ലക്ഷം രൂപ കൈപ്പറ്റി ബാങ്കിനെ വഞ്ചിച്ചെന്നാണ് പരാതി. തൃക്കരിപ്പൂരിലെ ജാഫർ തലയില്ലത്തും ബന്ധുക്കളും സുഹൃത്തുക്കളുമായ ടി. റസിയ, സി.പി. ഫൗസിയ, എസ്.എ.പി. മുബീന അസീസ്, ടി. ഹവാസ് ഹമീദ്, എ.ജി. സമീറ, തലയില്ലത്ത് അഹമ്മദ്, പി. നദീർ, വി.പി. കുഞ്ഞാമി, താഹിറ അഷ്റഫ് എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്.

Read Also : സൂചികകൾ മുന്നേറി, നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

പണയം വെക്കുന്ന സമയം അപ്രൈസർ പരിശോധനയിൽ ആഭരണങ്ങളിൽ ഓരോന്നിന്റെയും പുറത്ത് നാല് ഗ്രാമോളം സ്വർണം പൂശിയതിനാൽ വ്യാജമാണോ എന്ന് കണ്ടെത്താനായില്ല. പണയംവെച്ച സ്വർണം തിരിച്ചെടുക്കാത്തതിനാൽ ലേലം ചെയ്യാൻ മുറിച്ച് പരിശോധിക്കുമ്പോഴാണ് ഉള്ളിൽ ഈയമാണെന്ന് കണ്ടെത്തിയത്. സൗത്ത് ഇന്ത്യൻ ബാങ്ക് തളിപ്പറമ്പ് ശാഖ ചീഫ് മാനേജറുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button