കൊല്ലം: ബീച്ച് റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. കൊല്ലം കന്റോൺമെന്റ് സൗത്ത് പുതുവൽ പുരയിടത്തിൽ അനു രാജേന്ദ്രനാ(29)ണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
Read Also : വീട്ടിൽ അതിക്രമിച്ചുകയറി വികലാംഗയായ പെൺകുട്ടിയെ പീഡിപ്പിച്ചു: 63കാരന് 10 വർഷം തടവും പിഴയും
കഴിഞ്ഞ മേയ് മാസം മുതൽ പല സമയങ്ങളിലായി ഇയാളും കൂട്ടുപ്രതികളായ വിഷ്ണു, രേഷ്മ എന്നിവരും ചേർന്ന് കൊല്ലം ബീച്ച് റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷത്തിലധികം തുക തട്ടിയെടുക്കുകയായിരുന്നു.
വിഷ്ണുവിനെയും രേഷ്മയെയും നേരത്തേ പൊലീസ് പിടികൂടിയിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിഷ്ണു, മുരുകേശ്, സി.പി.ഒമാരായ അനു, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments