ശബരിമല വ്രതത്തെ പൊതുവെ മണ്ഡല വ്രതം എന്നാണ് അറിയപ്പെടുന്നത്. ശബരിമല തീര്‍ത്ഥാടനം വൃതശുദ്ധിയുടെതാണ്. മനസ്സും ശരീരവും ശുദ്ധമായിരിക്കണം. വ്രതനിഷ്ഠയില്‍ പ്രധാനം ബ്രഹ്മചര്യമാണ്. മാലയിട്ടാല്‍ അത് ഊരുന്നതു വരെ ക്ഷൗരം പാടില്ല.
ശബരിമല ശ്രീ ധര്‍മ്മശാസ്താവിനെ വ്രത നിഷഠയോടെ വേണം ദര്‍ശനം നടത്താന്‍. കന്നി അയ്യപ്പന്മാര്‍ മുതല്‍ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്. 41 ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്‍ശനം നടത്താന്‍. വൃശ്ചികം ഒന്നുമുതല്‍ ശബരിമല തീര്‍ഥാടനകാലം ആരംഭിക്കുകയാണ്.
ലഹരിവസ്തുക്കള്‍ ഉപയോഗിക്കരുത്. മത്സ്യവും മാംസവും ഭക്ഷിക്കാന്‍ പാടില്ല.പഴയ ഭക്ഷണം കഴിക്കാന്‍ പാടില്ല. ശവസംസ്‌കാര കര്‍മ്മത്തില്‍ പങ്കെടുക്കുന്നത് ഒഴിവാക്കുക. പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് ശബരി മലയ്ക്ക് പോകണം. പകലുറങ്ങരുത്.
തുലാംമാസം തന്നെ വ്രതം അനുഷ്ഠിക്കുന്ന വരാണ് വൃശ്ചികം ആദ്യം തന്നെ മലയ്ക്ക് പോകുന്നത്. കറുപ്പോ നീലയോ വസ്ത്രം ധരിച്ച് മാലയിട്ടു നിത്യവും ക്ഷേത്ര ദര്‍ശനം നടത്തുകയും ശരണം വിളിക്കുകയും വേണം. വ്രതം തുടങ്ങുന്നത് മാലയിട്ടാണ് സാധാരണ പതിവ്. രുദ്രാക്ഷമാലയോ തുളസിമാലയോ ധരിക്കാം.
കെട്ടുനിറ ‘ അഥവാ ‘കെട്ടുമുറുക്ക് ‘ എന്ന ചടങ്ങോടെയാണ് കാനനവാസനെ ദര്‍ശിക്കാന്‍ പുറപ്പെടുക. വീട്ടില്‍ വച്ചോ ക്ഷേത്രത്തില്‍ വച്ചോ കെട്ടുമുറുക്ക് നടത്താം. ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ വേണം കെട്ടുനിറയ്ക്കല്‍ ചടങ്ങുകള്‍ നടത്താന്‍. ഇരുമുടിക്കെട്ടു താങ്ങിയ ശേഷം ഗണപതി ഭഗവാന് തേങ്ങയുടച്ചശേഷം വേണം യാത്ര തിരിക്കാന്‍. കെട്ടുനിറക്ക് മുമ്പ് മാല ധരിച്ച് മലകയറുന്നവരും ഉണ്ട്. മാലയിട്ട് സ്ഥലത്ത് തന്നെ തിരിച്ചെത്തി വേണം അത് അഴിച്ചു മാറ്റാന്‍. മലയിറങ്ങിയ ഉടനെ മാല അഴിക്കുന്നത് ശരിയല്ല.
Post Your Comments