പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. നട തുറന്ന ശേഷമുള്ള ആദ്യ ശനിയാഴ്ചയായ ഇന്നലെ സന്നിധാനത്ത് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ മൂന്ന് മുതല്‍ ആരംഭിച്ച തീർത്ഥാടക പ്രവാഹം നിലയ്ക്കാതെ തുടരുകയാണ്. രാവിലെ ദര്‍ശനത്തിനുള്ള നിര മരക്കൂട്ടം വരെ നീണ്ടിരുന്നു. അഞ്ച് മണിക്കൂറാണ് ഭക്തര്‍ ദര്‍ശനത്തിനായി കാത്ത് നില്‍ക്കുന്നത്. നെയ്യഭിഷേകത്തിന് എത്തിയവര്‍ ശ്രീകോവിലിന് മുന്പില് നിലയുറപ്പിച്ചതോടെ ക്യൂവില്‍ നിന്നവര്‍ പ്രതിഷേധിച്ചു.
പമ്പരാഗത പാതയിലൂടെ സന്നിധാനത്ത് എത്തിയവരാണ് കൂടുതലും ബുദ്ധിമുട്ടുന്നത്. മണിക്കൂറില്‍ 24000 പേരാണ് പതിനെട്ടാം പടി ചവിട്ടുന്നതെന്നാണ് വിവരം. അഷ്ടാഭിഷേക സമയത്ത് പൂജയ്ക്ക് എത്തിയവരും മറ്റ് ചിലരും ക്യൂവിന് അഭിമുഖമായി വന്നതോടെയാണ് ഭക്തര്‍ പ്രതിഷേധമുയര്‍ത്തിയത്. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
Post Your Comments