PathanamthittaNattuvarthaLatest NewsKeralaNews

‘തീർത്ഥാടകരെ പിഴിയുന്ന നികൃഷ്ടമായ സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റേത്’: കെ സുരേന്ദ്രന്‍

പന്തളം: ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് കെഎസ്ആര്‍ടിസി ഈടാക്കുന്നത് നീതീകരിക്കാനാവാത്ത നിരക്കാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. വൃശ്ചികം ഒന്നിനു മുന്‍പും ശേഷവുമുള്ള ടിക്കറ്റ് നിരക്കില്‍ വലിയ അന്തരമാണുള്ളതെന്നും തീര്‍ത്ഥാടകരെ പിഴിയുന്ന നികൃഷ്ടമായ സമീപനമാണ് സര്‍ക്കാരിന്റേതെന്നും സുരേന്ദ്രൻ പറഞ്ഞു.

റോഡ്, കുടിവെള്ളം, ശുചിമുറി അടക്കം സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ വലിയ അലംഭാവമാണ് കാട്ടുന്നതെന്നും ഇടത്താവളങ്ങളിലെ സ്ഥിതി വ്യത്യസ്തമല്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ദേവസ്വം മന്ത്രി, ബോര്‍ഡ് പ്രസിഡന്റ്, കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ക്യാംപ് ചെയ്തു സൗകര്യങ്ങള്‍ ഉറപ്പ് വരുത്താന്‍ നടപടി വേണമെന്നും വിലക്കയറ്റം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘മോദി സർക്കാരിന്റെ നിശ്ചയ ദാർഢ്യമാണ് കിടപ്പാടം നഷ്ടപ്പെടുമായിരുന്ന ആയിരക്കണക്കിന് മലയാളികളെ രക്ഷിച്ചത്‌’:സന്ദീപ് വാര്യർ

ദര്‍ശനത്തിനായി പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ എത്തിയ സുരേന്ദ്രൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെങ്കിലും തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ നഗരസഭാ ഭരണസമിതി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button