KeralaLatest NewsNews

പ്രണയക്കെണിയില്‍ കുടുക്കി മുസ്ലിം യുവാവുമായി ക്രിസ്ത്യന്‍ യുവതിയുടെ വിവാഹം നടത്തിയെന്ന് ആരോപണം

വിദേശത്തായിരുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മണ്ണാര്‍ക്കാടുള്ള മുസ്ലിം യുവാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെട്ടത്

പാലക്കാട്: പ്രണയക്കെണിയില്‍ കുടുക്കി മുസ്ലിം യുവാവുമായി ക്രിസ്ത്യന്‍ യുവതിയുടെ വിവാഹം നടത്തിയെന്ന് ആരോപണം. പാലക്കാടാണ് സംഭവം. കണ്ണൂര്‍ സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതിയും പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ മുഹമ്മദ് അജ്മല്‍ എന്ന മുസ്ലിം യുവാവും തമ്മില്‍ വ്യാജരേഖ ചമച്ച് വിവാഹം നടത്തിയെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. സംഭവത്തില്‍, മണ്ണാര്‍ക്കാട് പാലക്കയം കാഞ്ഞിരപ്പുഴ കാസാ ലൂസിയൊ റിസോര്‍ട്ട് അധികൃതര്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. റിസോര്‍ട്ടിന്റെ പേരിലുള്ള സാക്ഷ്യപത്രത്തിന്റെ പേരില്‍ വിവാഹ രജിസ്ട്രേഷന്‍ നടപടികള്‍ സ്വീകരിച്ച തച്ചംപാറ പഞ്ചായത്ത് അധികൃതര്‍ക്കുമെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

Read Also: വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞ് വീ​ണ് കെഎസ്ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​രന് ദാരുണാന്ത്യം

വിദേശത്തായിരുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മണ്ണാര്‍ക്കാടുള്ള മുസ്ലിം യുവാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയക്കെണിയില്‍ അകപ്പെടുത്തി വ്യാജരേഖ ചമച്ച് വിവാഹം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. വിദേശത്തായിരുന്ന പെണ്‍കുട്ടി മാതാപിതാക്കള്‍ അറിയാതെ കഴിഞ്ഞ മാസം നാട്ടിലെത്തുകയും മുസ്ലിം യുവാവുമായുള്ള വിവാഹം യുവാവിന്റെ സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ പാലക്കയത്തുള്ള കാസാ ലൂസിയൊ റിസോര്‍ട്ടില്‍വച്ച് നടത്തുകയായിരുന്നു എന്നാണ് ആരോപണം ഉയരുന്നത്.

 

റിസോര്‍ട്ടിന്റെ മാനേജര്‍ ജംഷീര്‍ ഒപ്പിട്ട വിവാഹത്തിന്റെ സാക്ഷ്യപത്രമായി പ്രചരിക്കുന്ന കാസാ ലൂസിയൊ റിസോര്‍ട്ടിന്റെ ലെറ്റര്‍പാഡിലുള്ള കത്ത് വന്‍ വിവാദമായിട്ടുണ്ട്. എന്നാല്‍, ഈ കത്ത് വ്യാജമായി നിര്‍മ്മിച്ചതാണ് എന്നാണ് റിസോര്‍ട്ട് അധികൃതര്‍ പറയുന്നത്. ഈ സാക്ഷ്യപത്രം രേഖയായി സ്വീകരിച്ചാണ് തച്ചംപാറ പഞ്ചായത്ത് അധികൃതര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതെന്നാണ് ആരോപണം.

 

വിവാഹത്തിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ തച്ചപ്പാറ പഞ്ചായത്തില്‍ നടക്കുമ്പോള്‍ മാത്രമാണ് പെണ്‍കുട്ടി കേരളത്തില്‍ എത്തിയ വിവരം മാതാപിതാക്കള്‍ അറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button