ThiruvananthapuramKeralaNattuvarthaLatest NewsNews

ആര്യാ രാജേന്ദ്രനെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു: പിന്നോട്ടില്ലെന്ന് ജെബി മേത്തർ എംപി

തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രനെതിരായി നടത്തിയ വിവാദ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ജെബി മേത്തർ എംപി. ഭർത്താവിന്റെ വീട്ടിലേക്ക് പോകൂ എന്ന് പറയുന്നത് സ്ത്രീ വിരുദ്ധതയാണെങ്കിൽ അതിൽ നിന്നും പിന്നോട്ട് പോകാൻ താൻ തയ്യാറല്ലെന്ന് ജെബി മേത്തർ പറഞ്ഞു. ഭർത്താവിന്റെ വീട് ഏറ്റവും മോശപ്പെട്ട സ്ഥലമാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് കേരളത്തിലെ എല്ലാ ഭർത്താക്കന്മാരേയും ആണുങ്ങളേയും അപമാനിക്കുന്നതിന് തുല്യമാണെന്നും ജെബി മേത്തർ വ്യക്തമാക്കി.

ജെബി മേത്തർ എംപിയുടെ വാക്കുകൾ ഇങ്ങനെ;

‘കോഴിക്കോട്, അല്ലെങ്കിൽ ഭർത്താവിന്റെ വീട്ടിലേക്ക് പോകൂ എന്ന് പറയുന്നത് സ്ത്രീ വിരുദ്ധതയാണെങ്കിൽ ഞാൻ അതിൽ നിന്നും പിന്നോട്ട് പോകാൻ തയ്യാറല്ല. ഭർത്താവിന്റെ വീട് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ്. അത് മോശപ്പെട്ട സ്ഥലമാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ കേരളത്തിലെ എല്ലാ ഭർത്താക്കന്മാരേയും ആണുങ്ങളേയും അപമാനിക്കുന്നതിന് തുല്യമാണ്. മഹിളാ കോൺഗ്രസിന് ആണുങ്ങളെ, ഭർത്താക്കന്മാരെ അപമാനിക്കുന്ന നയമില്ല. മഹിളാ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ടേക്ക് റെസ്പെക്ട് ആൻഡ് ഗിവ് റെസ്പെക്ട് ആണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കല്യാണം കഴിഞ്ഞ അന്ന് മുതൽ ഭർത്താവിന്റെ വീട്ടിലാണ് താമസിക്കുന്നത്. അതിനെ ഒരു മോശപ്പെട്ട സ്ഥലമായി ചിത്രീകരിക്കാൻ തയ്യാറല്ല. കേരളത്തിലുള്ള ആണുങ്ങൾ ആലോചിക്കണം. ഭർത്താവിന്റെ വീട് എന്നത് ഒരു മോശപ്പെട്ട സ്ഥലമാണോ എന്ന്. ഒരു സ്ത്രീയാണല്ലോ, ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് ഇരുന്നോട്ടെ എന്നുദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞത്’.

സംസ്ഥാനത്ത് മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇടിമിന്നലോടു കൂടിയ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കത്ത് വിവാദത്തെ തുടർന്ന്, മേയറുടെ രാജി ആവശ്യപ്പെട്ടുള്ള മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയാണ് ‘കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ’ എന്ന പോസ്റ്ററുമായി ജെബി മേത്തര്‍ എംപി എത്തിയത്. ഭര്‍ത്താവിന്റെ വീട് സുരക്ഷിതമാണെന്നും മേയര്‍ രാജിവെക്കുന്നത് വരെ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം തുടരുമെന്നും ജെബി മേത്തര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button