തിരുവനന്തപുരം: ഒന്നുകില്‍ ജോലിയില്‍ തിരിച്ചെടുക്കണം, അല്ലെങ്കില്‍ പിരിച്ചുവിടണമെന്ന ആവശ്യവുമായി കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു. മേയർ ആര്യാ രാജേന്ദ്രനുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയില്‍ നിന്നും യദുവിനെ മാറ്റി നിർത്തിയിരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് പരാതി നല്‍കിയത്.
read also: പിആർ വെച്ച് പല മീഡിയകളിലും സ്വന്തം പേരിനൊപ്പം ലേഡി സൂപ്പർ സ്റ്റാർ എന്ന് ചേർക്കുന്നവരുണ്ടെന്ന് മമത
കഴിഞ്ഞ ഏപ്രിലില്‍ പാളയത്ത് വച്ചായിരുന്നു തിരുവനന്തപുരം മേയർ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കം. യദു മോശം ആംഗ്യം കാണിച്ചതായി മേയർ പോലീസില്‍ പരാതി നല്‍കിയിരുന്നു. കെ.എസ്.ആർ.ടി.സി. ബസിന് കുറുകെ കാർ നിർത്തി ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യദുവും പരാതി സമർപ്പിച്ചു. സംഭവത്തിനു പിന്നാലെ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദേശം നല്‍കുകയായിരുന്നു.
Post Your Comments