ന്യൂഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. യെച്ചൂരി ടു ഇൻ വൺ ജനറൽ സെക്രട്ടറിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരേസമയം സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറിയാണ് സീതാറാം യെച്ചൂരിയെന്നാണ് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ വാക്കുകൾ. ആർ എസ് പി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസില്‍ യെച്ചൂരിക്ക് ഏറെ സ്വാധീനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഐക്യത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്നതിനിടെയാണ് സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും ജയറാം രമേശ് പ്രശംസിച്ചത്. കേരളത്തില്‍ തര്‍ക്കിക്കാം എന്നാല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കണമെന്നും ജയറാം രമേശ് പറഞ്ഞു.
കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തടസമില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് നെഹ്റൂവിയന്‍ നയങ്ങളിലേയ്ക്ക് മടങ്ങിപ്പോകണമെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സെമിനാറിൽ വ്യക്തമാക്കി. ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതര ഇടത് പാര്‍ട്ടികളുടെ ഐക്യം വേണമെന്നും കോണ്‍ഗ്രസിന്റെ വലതുവ്യതിയാനം ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
Post Your Comments