
കൊച്ചി: ആന്റി കറപ്ഷന്‍ ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റില്‍. എറണാകുളത്ത് നടത്തുന്ന ലഹരി വിരുദ്ധ പരിപാടിക്ക് ഫ്ളക്സ് അടിക്കുന്നതിനായി പണം നല്‍കണം എന്ന ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് സവാദ്, മോഹന്‍ കുമാര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ആന്റി കറപ്ഷന്‍ ഓഫിസര്‍ ആണെന്ന വ്യാജേന എറണാകുളം തൃപ്പൂണിത്തുറയിലെ വ്യാപാരികളുടെ കയ്യില്‍ നിന്നാണ് പ്രതികൾ പണം കവര്‍ന്നത്. ലഹരി വിരുദ്ധ പരിപാടിക്ക് ഫ്ളക്സ് അടിക്കുന്നതിനായി പണം നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതികൾ വ്യാപാരികളെ ഫോണില്‍ വിളിക്കുകയും ചില കടകളില്‍ നേരിട്ടു വന്ന് പണം പിരിക്കുകയുമായിരുന്നു.
കേന്ദ്ര സർക്കാരിന് ദേശീയ താൽപ്പര്യങ്ങളാണ് പരമപ്രധാനം: രാജ്‌നാഥ് സിംഗ്
ഒരു ഫ്‌ളക്‌സിന് മൂവായിരത്തി അഞ്ഞൂറ് രൂപ നിരക്കില്‍ പത്ത് മുതൽ പതിനഞ്ച് ഫ്ളക്സിന്റെ പൈസ നല്‍കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇത്തരത്തിൽ ഒരു കടയില്‍ നിന്നും പതിനയ്യായിരത്തി അഞ്ഞൂറ് രൂപ പ്രതികൾ കൈപ്പറ്റുകയും ചെയ്തു.
ഇതേ ആവശ്യവുമായി ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായ സിയാദ് വിസ്മയയെയും സമീപിക്കുകയും സിയാദിന്റെ നേതൃത്വത്തില്‍ മറ്റ് വസ്ത്ര വ്യാപാരികളും ചേർന്ന് ഇവരെ ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്നാണ് തട്ടിപ്പ് മനസിലാകുന്നത്. പ്രതികളെ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. തട്ടിപ്പിന് ഇരയായ വ്യാപാരിയുടെ മൊഴി രേഖപ്പെടുത്തി പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments