KozhikodeKeralaNattuvarthaLatest NewsNews

സഖാക്കളുടെ മാത്രം താൽപര്യം സംരക്ഷിക്കുകയെന്നതാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്: കെ സുധാകരൻ

കോഴിക്കോട്: കേരള പോലീസിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. യജമാനനെ കാണുമ്പോൾ പട്ടി വാലാട്ടുന്നതു പോലെ സിപിഎമ്മുകാരെ കാണുമ്പോൾ‍ വാലാട്ടുന്നവരായി പോലീസ് തരംതാണുവെന്ന് സുധാകരൻ പറഞ്ഞു. കേരളത്തിൽ ക്രമസമാധാനപാലനമില്ലെന്നും തോന്നിയതുപോലെ എന്തും ചെയ്യാമെന്ന സ്ഥിതിയാണെന്നും സുധാകരൻ ആരോപിച്ചു. കേരളത്തിൽ നരബലിവരെ സംഭവിക്കുന്നുവെന്നും പോലീസിനെ രാഷ്ട്രീയവത്കരിച്ചതോടെ നിഷ്ക്രിയത്വത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ആറു വയസുകാരനെ ഫുട്ബോൾ പോലെ ചവിട്ടിത്തെറിപ്പിച്ചയാളെ വിടണമെന്ന് ഫോൺവിളി വന്നയുടനെ പൊലീസ് പറഞ്ഞുവിട്ടു. മനുഷ്യത്വമുണ്ടോ? മനസാക്ഷി പോലുമില്ല. പിന്നീട് കോൺഗ്രസുകാർ പോയി സമരം ചെയ്തപ്പോഴാണ് നടപടിയെടുത്തത്. എന്തു ചെയ്തതിനും പൊലീസ് പിടികൂടിയാൽ സിപിഎം ഓഫിസിൽനിന്ന് സ്റ്റേഷനിലേക്ക് അയാളെ വിടണമെന്നുപറഞ്ഞ് ഫോൺവിളി വരും,’കെ സുധാകരൻ പറഞ്ഞു.

ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ ഇവയാണ്

ഒഴിവുകളിലേക്ക് നിയമനം നടത്താൻ പാർട്ടി ഓഫിസിലേക്ക് മേയർ കത്തയച്ച സംഭവം അപമാനമാണ്. സർക്കാർ അതു തിരുത്തിയില്ല. മേയറോട് വിശദീകരണം പോലും ചോദിച്ചില്ല. ഒരു നടപടിയുമെടുത്തില്ല.പോലീസിൽ പരാതി നൽകേണ്ടതിനു പകരം മുഖ്യമന്ത്രിക്കാണ്  മേയർ പരാതി നൽകിയത്. ഒരുകാലത്ത് സംസ്ഥാനത്തിന്റെ അഭിമാനമായിരുന്ന പിഎസ്‌സിയെ സർക്കാർ നിർവീര്യമാക്കി. പിഎസ്‌സി ചോദ്യപ്പേപ്പർ ഡിവൈഎഫ്ഐ ഓഫിസിൽനിന്നു കിട്ടുന്ന സ്ഥിതിവരെയുണ്ടായി. സഖാകളുടെ മാത്രം താൽപര്യം സംരക്ഷിക്കുകയെന്നതാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്,’ സുധാകരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button