നടപ്പു സാമ്പത്തിക വർഷത്തെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ച് ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനി ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള സാമ്പത്തിക ഫലങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കൂടാതെ, ഓഹരികളുടെ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി ഒന്നിന് 7.20 രൂപയാണ് ഇടക്കാല ലാഭവിഹിതം. ഡിസംബർ ആറിനോ അതിനുശേഷമോ ലാഭവിഹിതം നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 768.83 കോടി രൂപയുടെ അറ്റാദായം കമ്പനി കൈവരിച്ചിരുന്നു. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ 223.06 കോടി രൂപയാണ് അറ്റാദായം. കൂടാതെ, ഇക്കാലയളവിൽ 1,447.45 കോടി രൂപയുടെ അറ്റവിൽപ്പനയും നടന്നിട്ടുണ്ട്.
Also Read: ഡെബിറ്റ് കാർഡ് ഇല്ലാത്തവർ വിഷമിക്കേണ്ട, യുപിഐ ഇടപാടുകൾ സുഗമമാക്കാനൊരുങ്ങി ഫോൺപേ
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഷിപ്പർ കമ്പനിയായ ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനിയുടെ ഓഹരികളുടെ വില 577 രൂപയാണ്. 2022 തുടങ്ങിയ ശേഷം 91 ശതമാനം അഥവാ 274.90 രൂപയുടെ നേട്ടം നിക്ഷേപകർക്ക് നൽകാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
Post Your Comments