തിരുവനന്തപുരം: സംസ്ഥാന പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിരലിലെണ്ണാവുന്ന ചിലരുടെ പ്രവൃത്തികള്‍ സേനയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്നും ഇത്തരക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സേനയ്ക്ക് ഇല്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
തങ്ങളുടെ ഭാഗത്ത് നിന്ന് മൂന്നാംമുറ ഉണ്ടാകില്ലെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും സമൂഹത്തിനും സേനയ്ക്കും ചേരാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരോട് ഒരു ദയയും ദാക്ഷണ്യവും കാണിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
എയിംസ് അനുവദിക്കാത്തത് കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നീതികേടുകളുടെ ഉത്തമ ഉദാഹരണം: മുഖ്യമന്ത്രി
‘അഭിമാനപൂര്‍വം തലയുയര്‍ത്തി നില്‍ക്കുന്ന സേനയാണ് ചിലരുടെ പ്രവൃത്തി കാരണം തലകുനിച്ച് നില്‍ക്കേണ്ടി വരുന്നത്. ഇത്തരത്തില്‍ സമൂഹത്തിനും സേനയ്ക്കും ചേരാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരോട് ഒരു ദയയും ദാക്ഷണ്യവും കാണിക്കാന്‍ പറ്റില്ല. അത്തരം ആളുകളുടെ പ്രവൃത്തി സേനയ്ക്ക് ചേര്‍ന്നതല്ല.
അത്തരം വ്യക്തികളെ സംരക്ഷിക്കേണ്ട ബാധ്യതയും സേനയ്ക്ക് ഇല്ല,’പിണറായി വിജയന്‍ വ്യക്തമാക്കി. തന്റെ മുന്നില്‍ പരാതിയുമായി എത്തുന്ന ഒരു വ്യക്തിക്ക് പോലീസ് ഉദ്യോഗസ്ഥന്‍ തന്നേക്കാള്‍ പ്രാധാന്യം നല്‍കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments