അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തിൽ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്. ശനിയാഴ്ചയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റി, സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയമെന്നാക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയിൽ പറയുന്നു.
ഗുജറാത്തിൽ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണെങ്കില്‍ പ്രകടന പത്രികയെ ആദ്യമന്ത്രിസഭ യോഗത്തില്‍ തന്നെ ഔദ്യോഗിക രേഖയാക്കി മാറ്റുമെന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ ഒന്നിന് ആദ്യ ഘട്ടവും അഞ്ചിന് രണ്ടാം ഘട്ടവും നടക്കും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍ നടക്കുക.
പുതിയ തൊഴിൽ ഇൻഷുറൻസ്: കുടിശിക വരുത്തിയാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം വനിതാ സംവരണം നടപ്പിലാക്കും. വിധവകള്‍ക്കും വയോധികര്‍ക്കും 2000 രൂപ മാസം പെന്‍ഷന്‍ നല്‍കും എന്നിങ്ങനെ നിരവധി വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. പിജി തലം വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും 3000 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുറക്കുമെന്നും കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നു.
മുന്നാക്ക സംവരണം: സുപ്രീംകോടതി വിധിയ്‌ക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ പ്രമേയം പാസാക്കി സർക്കാർ
മൂന്ന് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടം എഴുതി തള്ളും. 300 യൂണിറ്റ് സൗജന്യ വൈദ്യുതി, 3000 രൂപ തൊഴിലില്ലായ്മ വേതനം നല്‍കും. 500 രൂപയ്ക്ക് ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകള്‍ ലഭ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. പത്ത് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ. അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ പരിശോധനയും മരുന്നുകളും നല്‍കും. കോവിഡ് അസുഖബാധിതര്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനത്തിൽ പറയുന്നു.
Post Your Comments