Latest NewsUAENewsInternationalGulf

പുതിയ തൊഴിൽ ഇൻഷുറൻസ്: കുടിശിക വരുത്തിയാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്

ദുബായ്: പുതിയ ഇൻഷുറൻസിന്റെ ഭാഗമാകാത്ത തൊഴിലാളികൾക്കും കുടിശിക വരുത്തുന്നവർക്കുമെതിരെ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. തൊഴിൽ പരാതി വകുപ്പ് തലവൻ ഡോ.അഹ്മദ് അൽഖാറയാണ് ഇക്കാര്യം അറിയിച്ചത്. 400 ദിർഹമാണ് പദ്ധതിയിൽ അംഗമാകാത്തവർക്കെതിരെ പിഴ ചുമത്തുക.

Read Also: മുന്നാക്ക സംവരണം: സുപ്രീംകോടതി വിധിയ്‌ക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ പ്രമേയം പാസാക്കി സർക്കാർ

കമ്പനി പാപ്പരാവുകയോ നിശ്ചലമാവുകയോ ചെയ്താൽ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്ന പദ്ധതിയാണ് പുതിയ തൊഴിൽ ഇൻഷുറൻസ്. ജീവനക്കാർ 3 മാസത്തിലധികം തുക കുടിശികയാക്കിയാൽ 200 ദിർഹം അധികമായി നൽകേണ്ടി വരും. ജീവനക്കാർക്ക് ജോലി പോയാൽ സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. തൊഴിലാളിയുടെ പരിധിയിൽ പെടാത്ത കാര്യങ്ങളാൽ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് തുക വലിയ ആശ്വാസമാണ്.

സ്വകാര്യ മേഖലയിൽ മാത്രമല്ല ഫെഡറൽ സർക്കാർ ജീവനക്കാരെ ഉൾപ്പെടെ സ്വദേശി, വിദേശി ഭേദമില്ലാതെ എല്ലാവരെയും ഇൻഷുറൻസിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ 9 ദേശീയ ഇൻഷുറൻസ് കമ്പനികളുമായി മന്ത്രാലയം പുതിയ ഇൻഷുറൻസ് സംബന്ധിച്ച് ധാരണയായി.

ഈ സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് ഇൻഷുറൻസ് പാക്കേജ് രേഖകൾ ജനുവരി മുതൽ നൽകും. 12 മാസത്തിനു ശേഷമാണ് ആനുകൂല്യങ്ങൾക്ക് അർഹത. മന്ത്രാലയ വെബ് സൈറ്റ്, ഇൻഷുറൻസ് സ്ഥാപനങ്ങളുടെ മൊബൈൽ ആപ്പ്, രാജ്യത്തെ ധനവിനിമയ സ്ഥാപനങ്ങളുടെ സ്മാർട് സംവിധാനം, മണി എക്‌സ്‌ചേഞ്ചുകൾ, സ്വയം സേവന സംവിധാനങ്ങൾ, ബിസിനസ് വെബ് സൈറ്റുകൾ, ഇത്തിസലാത്ത്, ഡൂ കേന്ദ്രങ്ങൾ തുടങ്ങിയവയിലൂടെ മന്ത്രാലയത്തിന്റെ ഭാഗമാകാം. തൊഴിൽ മന്ത്രാലയത്തിലേക്ക് മൊബൈൽ സന്ദേശം അയച്ചും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാൻ അവസരമുണ്ട്.

Read Also: മദ്യലഹരിയിൽ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി: ചികിത്സിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു, ഭാര്യ ചികിത്സയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button