Latest NewsIndiaNews

‘ആത്മ സായൂജ്യം’; സ്വന്തം പേരിലുള്ള സ്റ്റേഡിയത്തിന് മുന്നിൽ പ്രദക്ഷിണം-പ്രധാനമന്ത്രിയെ പരിഹസിച്ച് ജയറാം രമേശ്

ന്യൂഡൽഹി: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന് മുന്നോടിയായി നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ചുറ്റും തുറന്ന കാറിൽ പ്രദക്ഷിണം നടത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. സ്വന്തം പേരിലുള്ള സ്റ്റേഡിയത്തിൽ പ്രദക്ഷിണം നടത്തി സ്വയം സായൂജ്യമടയുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പരിഹസിച്ചു.

ഗുജറാത്തിലെ അഹമ്മദാബാദ് മൊട്ടേരയിലുള്ള നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്‌റ്റിന്റെ ആദ്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും മത്സരം കാണാനെത്തിയിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായി ഇരുവരും സ്റ്റേഡിയത്തിന് ചുറ്റും തുറന്ന കാറിൽ പ്രദക്ഷിണം നടത്തുകയും, ശേഷം തങ്ങളുടെ ടീം ക്യാപ്റ്റൻമാരായ രോഹിത് ശർമ്മയ്ക്കും സ്റ്റീവ് സ്മിത്തിനും മത്സരം ആരംഭിക്കുന്നതിന് മുമ്പ് ടെസ്റ്റ് ക്യാപ് കൈമാറുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ ലഭ്യമാണ്.

സ്‌റ്റേഡിയത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ പ്രധാനമന്ത്രി മോദി സ്വീകരിച്ചു. 1.32 ലക്ഷം കാണികളാണ് മത്സരം കാണാൻ സ്‌റ്റേഡിയത്തിലെത്തിയത്. മത്സരത്തിന് മുന്നോടിയായി മോദിയും അൽബനീസും കളിക്കാരുമായി കൂടിക്കാഴ്‌ച നടത്തി. നാല് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി, തന്നെ അവിടേക്ക് ക്ഷണിച്ചതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button