KeralaLatest News

ഗുജറാത്തിലും ഹിമാചലിലും ഉള്ള ലക്ഷക്കണക്കിന് മലയാളികൾ പോലും സിപിഎമ്മിന് വോട്ട് ചെയ്തില്ല, അതെന്തു കൊണ്ടാവും?- സന്ദീപ്

തിരുവനന്തപുരം: സിപിഎമ്മിന് ആകെ 0.01 ശതമാനം വോട്ട് കിട്ടിയ ഹിമാചലിലും 0.03 ശതമാനം വോട്ടുകിട്ടിയ ഗുജറാത്തിലും പിണറായി എന്ത് കൊണ്ടാണ് പ്രചാരണത്തിന് പോകാതിരുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഈ സ്ഥലങ്ങളിലുള്ള മലയാളി വോട്ടർമാർ പോലും സിപിഎമ്മിന് വോട്ട് ചെയ്യാത്തത് എന്താവുമെന്നും പാർട്ടിയുടെ ഏക മുഖ്യമന്ത്രി ഈ സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് പോകാത്തത് എന്തുകൊണ്ടാകുമെന്നും സന്ദീപ് വാര്യർ ഫോസ്ബുക്കിൽ കുറിച്ചു.

സന്ദീപ് വാര്യരുടെ കുറിപ്പിന്റെ പൂർണരൂപം

ഹിമാചലിൽ സിപിഎം മത്സരിച്ച പതിനൊന്ന് സീറ്റിലും കൂടി 0.01 ശതമാനം വോട്ടാണ് നേടിയത്. സിറ്റിംഗ് സീറ്റിൽ നാലാമതായി. ഗുജറാത്തിൽ 9 സീറ്റിൽ മത്സരിച്ച് 0.03 ശതമാനം വോട്ടാണ് സിപിഎമ്മിന് കിട്ടിയത്. ഗുജറാത്തിലെ ഭാവ്‌ നഗർ വെസ്റ്റ് സീറ്റിൽ സിപിഎം സ്ഥാനാർഥി 251 വോട്ട് മാത്രം നേടി പതിനൊന്നാം സ്ഥാനത്താണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു വാർഡിൽ കിട്ടുന്ന വോട്ട് പോലുമില്ലെന്ന് ഓർക്കണം.

നിശ്ചയമായും ഈ സ്ഥലങ്ങളിൽ മലയാളി വോട്ടർമാർ മാത്രം ആയിരങ്ങളുണ്ടാവും. അവർ പോലും സിപിഎമ്മിന് വോട്ട് ചെയ്തില്ല. അതെന്തു കൊണ്ടാവും ? നാട് മുടിപ്പിച്ച വൈറസ് ജോലി ചെയ്യുന്ന സ്ഥലത്ത് പടരരുത്‌ എന്ന മനോഭാവമായിരിക്കില്ലേ അതിന് പിറകിൽ ?

ഹിമാചലിലോ ഗുജറാത്തിലോ സിപിഎമ്മിന്റെ നിലവിലെ ഏറ്റവും പ്രധാന നേതാവ്, ഏക മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണം നടത്താതിരുന്നത് എന്ത് കൊണ്ടാണ് ? കേരളത്തിലെ മന്ത്രിമാർ ആരെങ്കിലും ഇവിടങ്ങളിൽ പ്രചാരണത്തിന് പോയിരുന്നോ. ഡിവൈഎഫ്ഐയുടെ യുവതുർക്കികൾ ആരെങ്കിലും ? അല്ല പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. മൈസൂർ ദസറക്ക് കുടുങ്ങിയ ശ്വാനന്റെ അവസ്ഥ പേടിച്ചിട്ടാകും പോകാതിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button