KeralaLatest NewsIndia

മുസ്ലിങ്ങൾക്ക്‌ നിർണായക സ്വാധീനമുള്ള 12 പ്രദേശത്തും വിജയിച്ചത് ബിജെപി: മോദിവിരോധികളുടെ കരണത്തേറ്റ അടി- അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടായി മോദിയെയും ഗുജറാത്തിനേയും കുറിച്ച് അപവാദ പ്രചാരണം നടത്തുന്നവരുടെ കരണത്തേറ്റ അടിയാണ് ഗുജറാത്തിലെ വൻ വിജയമെന്ന് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. മുസ്ലിങ്ങൾക്ക്‌ നിർണായക സ്വാധീനമുള്ള 17 മണ്ഡലങ്ങളാണ് ഗുജറാത്തിൽ ഉള്ളത് അതിൽ 12 പ്രദേശത്തും വിജയിച്ചത് ബിജെപിയാണ്…
ഇത് കാണിക്കുന്നത് ഗുജറാത്തിലെ ന്യൂനപക്ഷ സമുദായം ബിജെപിയോട് കൂടുതൽ അടുക്കുന്നു എന്നുള്ളതാണ് എന്നദ്ദേഹം പറഞ്ഞു.

അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

രണ്ടു പതിറ്റാണ്ടായി ഗുജറാത്തിനെയും മോദിയെയും കുറിച്ച് ഒരു കൂട്ടർ അപവാദപ്രചരണം നടത്തുന്നു അവരുടെ കരണക്കുറ്റിക്ക് കിട്ടിയ അടിയാണ് ഈ ഐതിഹാസികമായ വിജയം ഇനിയെങ്കിലും അവർ പ്രചരണങ്ങൾ അവസാനിപ്പിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു…
അവിടത്തെ അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ മുന്നേറ്റത്തിന് ഇടയിൽ കണ്ട ഒരു പ്രധാന പ്രവണത ന്യൂനപക്ഷ സമുദായത്തിന്റെ വോട്ടും ധാരാളം ബിജെപിക്ക് കിട്ടിയിട്ടുണ്ട് എന്നുള്ളതാണ്

മുസ്ലിങ്ങൾക്ക്‌ നിർണായക സ്വാധീനമുള്ള 17 മണ്ഡലങ്ങളാണ് ഗുജറാത്തിൽ ഉള്ളത് അതിൽ 12 പ്രദേശത്തും വിജയിച്ചത് ബിജെപിയാണ്…
ഇത് കാണിക്കുന്നത് ഗുജറാത്തിലെ ന്യൂനപക്ഷ സമുദായം ബിജെപിയോട് കൂടുതൽ അടുക്കുന്നു എന്നുള്ളതാണ്..
ഇതിന് പ്രധാന കാരണം ഇതുവരെ കോൺഗ്രസും മറ്റും മുസ്ലിങ്ങളെ “വോട്ട് ബാങ്ക്” ആയിട്ടാണ് ഉപയോഗിച്ചത് പക്ഷേ ബിജെപി ക്ഷേമ വികസന പ്രവർത്തനങ്ങളിലൂടെ അവരുടെ ദാരിദ്ര്യം ദൂരീകരിക്കുന്നതിനു വേണ്ടി ഉള്ള പദ്ധതികളിൽ അവരോടൊപ്പം നിലകൊണ്ടു അതിൻറെ കൂടെ ഫലമാണ്..

വികസനത്തിനുള്ള,ക്ഷേമ പദ്ധതികൾക്കുള്ള അംഗീകാരം ആയിട്ട് ഇതിനെ കണ്ടാൽ മതി…
അതുപോലെതന്നെ ഇരട്ടി മധുരം നൽകുന്നു മറ്റൊരു കാര്യം കൂടി ഗുജറാത്തിലെ ത്രസിപ്പിക്കുന്ന വിജയത്തിനും മുകളിലാണ് ഉത്തർപ്രദേശിലെ രാംപൂർ സദർ നൽകുന്ന സന്ദേശം… മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ നിന്ന് ആദ്യമായി ഒരു ബിജെപി സ്ഥാനാർത്ഥി എന്ന് മാത്രമല്ല, ഒരു ഹിന്ദു സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എസ്. പി നേതാവ് അസംഖാൻ തുടർച്ചയായി 10 തവണ വിജയിച്ച സീറ്റ് ആണിത്. കഴിഞ്ഞ തവണ അസംഖാൻ 55,000 വോട്ടുകൾക്ക് തോൽപ്പിച്ച ആകാശ് സക്സേന ഇത്തവണ 33,702 വോട്ടുകൾക്ക് അസംഖാൻ്റെ ശിങ്കിടി അസിം രാജയെ തോൽപ്പിച്ചു.

മാറുന്ന ഭാരതത്തിൻ്റെ നേർ ചിത്രമാണ് ഈ ഫലം. എന്ത് നെറികേടും മതത്തിൻ്റെ പിന്നിൽ ഒളിപ്പിച്ച് കടത്താമെന്ന ചിലരുടെ ഹുങ്കാണ് തകർന്നത്. മുസ്ലിംങ്ങൾ ‘അവരുടെ ആൾക്കാർക്ക് ‘ മാത്രമേ വോട്ട് ചെയ്യൂ എന്ന കപട പൊതു ബോധത്തിനേറ്റ തിരിച്ചടി കൂടിയാണിത്. മതത്തിൻ്റെ പേരിൽ ഇത്രകാലം തളച്ചിടപ്പെട്ട സമൂഹം യാഥാർത്ഥ്യം മനസിലാക്കി തുടങ്ങി..
…..
ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത് ബിജെപി
എന്നും ജനങ്ങളോടൊപ്പമാണ്
??????????
അടിക്കുറിപ്പ് :-
അപ്പോഴും ഇപ്പോഴും ഞാൻ പറയുന്നത്
“രാഷ്ട്രീയത്തേക്കാൾ വലുതാണ് രാഷ്ട്രം ”
#bjpkeralam
#BJPGujarat
#BJPUP

shortlink

Related Articles

Post Your Comments

Related Articles


Back to top button