ThiruvananthapuramLatest NewsKeralaNattuvarthaNews

ഐഎഫ്എഫ് കെ 2022: മീഡിയ സെല്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു

തിരുവനന്തപുരം: 2022 ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 27 ാമത് ഐഎഫ്എഫ് കെയുടെ മീഡിയ സെല്ലില്‍ പ്രവര്‍ത്തിക്കുന്നതിന് ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളില്‍നിന്നും കോഴ്സ് പൂര്‍ത്തിയാക്കിയവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രായപരിധി 28 വയസ്. വിശദമായ ബയോഡേറ്റ സഹിതമുള്ള അപേക്ഷകള്‍ നവംബര്‍ 16നകം cifra@chalachitraacademy.org എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.

അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും മീഡിയാ സെല്ലിലേക്ക് തെരഞ്ഞെടുക്കുക. എഴുത്തുപരീക്ഷ 2022 നവംബര്‍ 20 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ഒരു മണി വരെ തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് എച്ച്എസ്എസില്‍ നടക്കും. നവംബര്‍ 26ന് മീഡിയ സെല്‍ പ്രവര്‍ത്തനം ആരംഭിക്കും.

ഓൺലൈൻ ജോബ് ഓഫറുകൾ: തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാമെന്ന് വിശദീകരിച്ച് കേരളാ പോലീസ്

ഐഎഫ്എഫ്കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ 11 വെള്ളിയാഴ്ച 10-ന് ആരംഭിച്ചു. www.iffk.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിലെ ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്‌ട്രേഷൻ നടത്താം. അക്ഷയ കേന്ദ്രങ്ങൾ വഴിയും ഓൺലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം.

ഇന്ത്യൻ ഉപയോക്താക്കളെ ആകർഷിക്കാൻ സ്നാപ്ചാറ്റ്, പുതിയ പദ്ധതികൾക്ക് ഉടൻ രൂപം നൽകും

മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദർശനം. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സരവിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകൾ, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ സിനിമകൾ എന്നിവ ഉൾപ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യൻ സിനിമ ഇപ്പോൾ, മലയാളം സിനിമ ഇന്ന്, മാസ്റ്റേഴ്‌സിന്റെ വിഖ്യാത ചിത്രങ്ങൾ ഉൾപ്പെടുത്തിയ റെട്രോസ്‌പെക്ടീവ് വിഭാഗം, ഹോമേജ് വിഭാഗം എന്നീ പാക്കേജുകളാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button