സന്നിധാനം: ശബരിമല സന്നിധാനത്തുനിന്ന് മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകള്‍ മാറ്റാന്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം. മാളികപ്പുറം ബില്‍ഡിംഗ് പൊളിച്ചു നീക്കുന്നതിനോടനുബന്ധിച്ച് ജൂലായ് 21-ന് മുമ്പ് മാധ്യമ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന മുറികള്‍ ഒഴിയാന്‍ ബോര്‍ഡ് അറിയിച്ചു. മാളികപ്പുറം ബില്‍ഡിംഗ് പൊളിച്ചു നീക്കാന്‍ ശബരിമല മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദേശിച്ചതിനെ തുടരര്‍ന്നാണ് പുതിയ നീക്കം. ആ കെട്ടിടത്തിനകത്താണ് മീഡിയ സെന്ററും പ്രവര്‍ത്തിക്കാറുള്ളത്.
എന്നാല്‍ സന്നിധാനത്തിനു അടുത്തു തന്നെ സ്ഥലം അനുവദിക്കുന്നതിനു പകരം മീഡിയ സെന്റര്‍ ദൂരേയ്ക്കു മാറ്റാണ് ബോര്‍ഡിന്റെ തീരുമാനം. യുവതീപ്രവേശന വിവാദമുള്‍പ്പെടെ സന്നിധാനത്തെ സംഭവങ്ങള്‍ മാധ്യമങ്ങള്‍ തത്സമയം പുറംലോകത്ത് എത്തിച്ചിരുന്നത് ബോര്‍ഡിനെയും പ്രതിരോധത്തിലാക്കിെയെന്നും ഇതു പോലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് പുതിയ നീക്കമെന്നാണ് വിമര്‍ശനം.
Post Your Comments