ഡല്‍ഹി: മരിച്ചു പോയ പിതാവിനെ തിരിച്ചു കൊണ്ടുവരുന്നതിന് നരബലി നടത്താനായി രണ്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 25 വയസുകാരിയായ യുവതി അറസ്റ്റിൽ. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ 24 മണിക്കൂറിനകം പോലീസ് മോചിപ്പിച്ചതായി സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ഇഷാ പാണ്ഡെ വ്യക്തമാക്കി.
ഡല്‍ഹിയിലെ ഗാര്‍ഹി മേഖലയില്‍ നിന്ന് വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് നടന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് ഊര്‍ജ്ജിതമായി നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ വളരെ വേഗത്തിൽ കണ്ടെത്തുകയായിരുന്നു. കോട്ല മുബാറക്പൂര്‍ പ്രദേശത്ത് വെച്ച് ശ്വേത എന്ന സ്ത്രീയില്‍ നിന്നാണ് കുട്ടിയെ കണ്ടെടുത്തതെന്നും ഡിസിപി വ്യക്തമാക്കി.
വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം രൂക്ഷം : രണ്ട് ആടുകളെ കൊന്നു
തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍, കഴിഞ്ഞ മാസം മരിച്ച തന്റെ പിതാവിനെ പുനരുജ്ജീവിപ്പിക്കാന്‍ നരബലി നടത്തുന്നതിനാണ് കുഞ്ഞിനെ കൊണ്ടുവന്നതെന്ന് ശ്വേത വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ഒക്ടോബറിലാണ് ശ്വേതയുടെ പിതാവ് മരിച്ചത്. ആൺ കുഞ്ഞിനെ നരബലി നല്‍കിയാല്‍ പിതാവിനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിന്റെ ശവസംസ്‌കാരവേളയില്‍ തനിക്ക് വിവരം ലഭിച്ചതായി ശ്വേത പോലീസിന് മൊഴി നൽകി.
വ്യാഴാഴ്ച വൈകിട്ടാണ് കിട്ടിയേ തട്ടിക്കൊണ്ടു പോയതായി അമര്‍ കോളനി പോലീസ് സ്‌റ്റേഷനില്‍ വിവരം ലഭിച്ചത്. തട്ടിക്കൊണ്ടുപോയയാള്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ച് തങ്ങളെ കണ്ടിരുന്നുവെന്നും ഒരു എന്‍ജിഒ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തതായി കുഞ്ഞിന്റെ കുടുംബം പോലീസിനെ അറിയിച്ചു. അമ്മയ്ക്കും കുഞ്ഞിനും സൗജന്യമരുന്നും മറ്റും ആനുകൂല്യങ്ങളും നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും മാതാപിതാക്കള്‍ അറിയിച്ചു.
ബുധനാഴ്ച ഗര്‍ഹിയിലെ മംമ്‌രാജ് മൊഹല്ലയിലുള്ള ഇവരുടെ വീട്ടില്‍ കുട്ടിയെ പരിശോധിക്കാനെന്ന വ്യാജേന യുവതി എത്തിയിരുന്നു. വ്യാഴാഴ്ച വീണ്ടും വീട്ടിൽ എത്തിയ ശ്വേത കുട്ടിയെ പുറത്ത് കൊണ്ടുപോകണമെന്ന് നിരന്തരം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്, കുഞ്ഞിനെ പുറത്ത് കൊണ്ടുപോകാന്‍ അമ്മ സമ്മതിച്ചു. ശ്വേതയ്ക്കും കുഞ്ഞിനുമൊപ്പം 21 വയസുകാരിയായ അനന്തരവളെ അയക്കുകയും ചെയ്തിരുന്നു.
‘ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റും: കോണ്‍ഗ്രസ് പ്രകടനപത്രിക
പിന്നീട്, തനിക്കൊപ്പം വന്ന കുട്ടിയുടെ ബന്ധുവിന് മയക്കുമരുന്ന് ചേര്‍ത്ത ശീതള പാനീയം നല്‍കി ബോധരഹിതയാക്കിയ ശ്വേത ഇവരെ പിന്നീട് യുപിയിലെ ഗാസിയാബാദില്‍ ഉപേക്ഷിച്ചു. ബോധം തിരികെ വന്ന ശേഷം ബന്ധുവായ യുവതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിവരം മാതാവിനെ അറിയിക്കുകയായിരുന്നു. തുടർന്ന്, മാതാവ് നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
Post Your Comments