സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. സുല്‍ത്താന്‍ ബത്തേരി ബീനാച്ചിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ആടുകളെ കൊന്നു. ബീനാച്ചി കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെയാണ് കടുവ കൊന്നത്.
സംഭവമറിഞ്ഞെത്തിയ വനപാലകർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മീനങ്ങാടിയിൽ ആടുകളെ കൊന്ന കടുവയാണ് ഇവിടെയും ആക്രമണം നടത്തിയതെന്നാണ് വനം വകുപ്പിന്റെ നിഗമനം. കടുവ ബീനാച്ചി എസ്റ്റേറ്റിനുള്ളിൽ ഉണ്ടെന്നാണ് സംശയിക്കുന്നത്. എന്നാല്‍, കാടുമൂടിയ എസ്റ്റേറ്റിൽ തെരച്ചിൽ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടാണ് വനംവകുപ്പിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
Read Also : തിരുവനന്തപുരത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സൈനികന്‍റെ ഭാര്യയെ ബന്ധുക്കള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി
അതേസമയം, തുടര്‍ച്ചയായുണ്ടായ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഭീതിയിലാണ് വജനം. കടുവയെ പിടികൂടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വനംവകുപ്പ് കെണിയൊരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച്ചയും വയനാട്ടില്‍ കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്നു. രണ്ട് കുടുംബങ്ങളുടെ ജീവിത മാര്‍ഗ്ഗമായിരുന്ന ഏഴ് ആടുകളെയാണ് കടുവ ഒറ്റദിവസം കൊന്നത്.
Post Your Comments