PathanamthittaNattuvarthaLatest NewsKeralaNews

നടുറോഡിൽ വെച്ച് വഴക്ക്, ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ്, പിന്നാലെ ഓടി ഭാര്യ: കാര്യമറിയാതെ കൂടെ ഓടി നാട്ടുകാരും പോലീസും

പത്തനംതിട്ട: ടൗണിൽ വെച്ച് ഭാര്യയുമായി വഴക്കിട്ട് ഭർത്താവ് ഭാര്യയെ വഴിയിലുപേക്ഷിച്ച് പോയതിന് പിന്നാലെ സ്ഥലത്ത് നടന്നത് അപ്രതീക്ഷിത സംഭവവികാസങ്ങൾ. സെൻട്രൽ ജങ്‌ഷനിൽ വെച്ചാണ് സംഭവം. ഭർത്താവിന്റെ പുറകെ കരഞ്ഞുകൊണ്ട് ഓടിയ യുവതി നാട്ടുകാർക്കും പോലീസിനും തലവേദനയാണ് ഉണ്ടാക്കിയത്. യുവതി ഓടുന്നത് കണ്ട് കാര്യമറിയാതെ സ്ഥലത്തത് കൂടി നിന്നവരും യുവതിയുടെ പിന്നാലെ ഓടി.

കാര്യം മനസ്സിലാകാത്ത നാട്ടുകാർ മാലമോഷണവുമോ മറ്റോ ആണെന്നുകരുതിയാണ് യുവതിയുടെ പിറകെ ഓടിയത്. ഈ കൂട്ടയോട്ടം കുറച്ചുനേരത്തേക്ക് പോലീസ് സ്റ്റേഷൻ-അഴൂർ റോഡിനെ പൂർണമായും സ്തംഭിപ്പിച്ചു എന്ന് തന്നെ പറയാം. ഇതിനിടെ നഗരത്തിൽ പട്രോളിങ് നടത്തികൊണ്ടിരുന്ന ട്രാഫിക് പോലീസും സ്ഥലത്തെത്തി. കൂട്ടയോട്ടം കണ്ട് പോലീസയും യുവതിയുടെ പിന്നാലെ വച്ചുപിടിച്ചു.

ഒടുവിൽ പോലീസ് യുവതിയെ തടഞ്ഞുനിർത്തി. കാരണം തുറക്കിയപ്പോൾ ‘ഒന്നും ഇല്ല’ എന്നായിരുന്നു യുവതിയുടെ മറുപടി. നാട്ടുകാരുംകൂടി ഇടപെട്ടു തുടങ്ങിയപ്പോൾ പോലീസ് അവരെ പിരിച്ചുവിടാൻ ശ്രമിച്ചു. പോലീസ് വീണ്ടും നിർബന്ധിച്ചപ്പോഴാണ് ഭർത്താവ് വഴക്കിട്ട് തന്നെ വഴിയിൽ ഉപേക്ഷിച്ച് പോയ കാര്യം യുവതി പറഞ്ഞത്. യുവതി കാര്യം പറഞ്ഞിട്ടും അവർ പോകുന്നതുവരെ നാട്ടുകാരിൽ പലരും കഥയറിയാൻ വേണ്ടി അവിടെത്തന്നെ നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button