KottayamNattuvarthaLatest NewsKeralaNews

ക​ളി​ക്കു​ന്ന​തി​നി​ടെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിക്ക് കി​ണ​റ്റിൽ വീ​ണ് ദാരുണാന്ത്യം

പ​ഴു​മ​ല കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ ഷൈ​ന​റ്റി​ന്‍റെ മ​ക​ൻ ആ​ര്യ​ന​ന്ദ് (13) ആ​ണ് മ​രി​ച്ച​ത്

കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ട്ട​യത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി കി​ണ​റ്റി വീ​ണ് മ​രി​ച്ചു. പ​ഴു​മ​ല കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ ഷൈ​ന​റ്റി​ന്‍റെ മ​ക​ൻ ആ​ര്യ​ന​ന്ദ് (13) ആ​ണ് മ​രി​ച്ച​ത്.

Read Also : ടു ഇൻ വൺ സെക്രട്ടറി: സീതാറാം യെച്ചൂരി സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറിയാണെന്ന് ജയറാം രമേശ്

കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ത്തോ​ട്ടി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​ കു​ട്ടി ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ അ​ബ​ദ്ധ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നും എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തി​ട​നാ​ട് ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സി​ലെ വി​ദ്യാ​ർ​ത്ഥി​യാ​ണ്. മാ​താ​വ് പ്രി​യ​ങ്ക. സ​ഹോ​ദ​ര​ങ്ങ​ൾ: അ​തു​ല്യ, അ​ഭി​ന​ന്ദ.

shortlink

Related Articles

Post Your Comments

Related Articles


Back to top button