ഡൽഹി: സീതാറാം യെച്ചൂരി സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറിയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. യെച്ചൂരി ടു ഇൻ വൺ സെക്രട്ടറിയാണെന്നും കോൺഗ്രസിനെ സ്വാധീനിക്കാൻ യെച്ചൂരിക്കും രാജയ്ക്കും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്പി ദേശീയ സമ്മേളന വേദിയിലാണ് ജയറാം രമേശ് ഇക്കാര്യം വ്യക്തമാക്കിയത്.
ആർഎസ്എസ് അജണ്ടയെ നേരിടുന്നതിൽ ദേശീയ തലത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പല സമയത്തും കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിൽ ഭിന്നത ഉണ്ടെങ്കിലും ബിജെപിയെ നേരിടുന്ന കാര്യത്തിൽ ഭിന്നതയില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ അദ്ദേഹം രൂക്ഷമായ വിമർശനവും ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സാമ്പത്തികമായും സാമൂഹ്യമായും രാഷ്ട്രിയമായും വിഭജിക്കുകയാണെന്നും ഏകീകരണത്തിന്റെ പേരിൽ രാജ്യത്തെ വൈവിധ്യത്തെ ഇല്ലാതാക്കിയെന്നും ജയറാം രമേശ് ആരോപിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments