അബുദാബി: അബുദാബി- അൽഐൻ റോഡിലെ വേഗപരിധി കുറച്ചു. വേഗപരിധി മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററാക്കിയാണ് കുറച്ചത്. നവംബർ 14 മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ വരും. അൽസാദ് പാലം മുതൽ അൽഅമീറ പാലം വരെയുള്ള ഭാഗങ്ങളിലാണ് വേഗപരിധി കുറച്ചത്. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
വാഹനമോടിക്കുമ്പോൾ പുതിയ വേഗപരിധി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. അതേസമയം, വേഗപരിധി കുറച്ചതനുസരിച്ച് റോഡിലെ ക്യാമറകളും പുനഃക്രമീകരിച്ചു. തിങ്കളാഴ്ച മുതൽ വേഗം മണിക്കൂറിൽ 140 കിലോമീറ്റർ മറികടന്നാൽ നിയമലംഘനം രേഖപ്പെടുത്തും. 2018 മുതൽ അബുദാബിയിൽ ബഫർ സ്പീഡ് മാറ്റിയിരുന്നു. അതിനാൽ ഓരോ റോഡിലെയും ബോർഡിൽ കാണുന്നതാണ് പരമാവധി വേഗം. അപകടം കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള സർവേയിലാണ് വേഗപരിധി കുറയ്ക്കാനുള്ള നിർദ്ദേശമുണ്ടായത്.
Post Your Comments