തിരുവനന്തപുരം: രാഷ്ട്രീയ രംഗത്ത് അവസരവാദിയാണ് കെ സുധാകരനെന്ന് പി ജയരാജൻ. ആർ.എസ് എസുകാരെ പ്രീതിപ്പെടുത്താനാണ് സുധാകരന്റെ പ്രസ്താവനകൾ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘അടിയന്തരാവസ്ഥ കാലത്ത് സുധാകരൻ സംസാരിച്ചത് ഇന്ദിരഗാന്ധിക്കെതിരായിട്ടാണ്. കേരളത്തിൽ ആർ.എസ്.എസ് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നു.
ഗവർണറെ ഉപയോഗിച്ചാണ് ഇതിന് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ മാർക്സിസ്റ്റ് വിരോധം വളർത്താനാണ് സുധാകരൻ്റെ ശ്രമം.
എ.ഐ.സി.സി പ്രസിഡൻ്റിൻ്റ നിലപാടിന് വിരുദ്ധമായ നിലപാടാണ് സുധാകരന്റേത്.
ഗവർണറുടെ ജനാധിപത്യ വിരുദ്ധമായ സമീപനത്തെ എതിർക്കുന്നതിന് പകരം സ്വാഗതം ചെയ്യുകയാണ് സുധാകരൻ. ആദ്യം സുധാകരൻ്റെ മാനസിക അവസ്ഥയാണ് പരിശോധിക്കേണ്ടത്. കോൺഗ്രസ് നേതൃത്വമാണ് നിലപാട് വ്യക്തമാക്കേണ്ടത്’ – അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കണ്ണൂരിൽ എം.വി.ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.
Post Your Comments