നെടുമങ്ങാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നേതാവിന് ജില്ലാ കൗൺസിലിനിടെ കുഴഞ്ഞുവീണ് ദാരുണാന്ത്യം. കുളപ്പട ഇളിപ്പറക്കോണം ജയശ്രീ ഭവനിൽ കെ. കൃഷ്ണപിള്ള (67) ആണ് മരിച്ചത്.
Read Also : ലോകകപ്പ് ഫുട്ബോൾ ആവേശമാക്കാൻ നന്തിലത്ത്- ജി മാർട്ട്, ഏറ്റവും പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു
ഇന്നലെ രാവിലെ 11-ന് കൗൺസിലിൽ പങ്കെടുക്കവെയാണ് സംഭവം. കൗൺസിലിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കെഎസ്എസ്പിയു വെള്ളനാട് ബ്ലോക്ക് സെക്രട്ടറി, സിപിഎം പുളിമൂട് ബ്രാഞ്ച് അംഗം, കെഎസ്കെടിയു ഉഴമലയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി അംഗം, സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വിതുര ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ജയ. മക്കൾ: ആകാശ്, അർഷ. മരുമക്കൾ: ഹരികൃഷ്ണൻ, അനില.
Post Your Comments