KeralaLatest NewsNews

പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ.അബൂബക്കറിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ട്: ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ മഅ്ദനി

പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ.അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ അദ്ദേഹത്തിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അടിയന്തര ചികിത്സ നല്‍കണമെന്നും ചൂണ്ടിക്കാട്ടി മഅ്ദനി രംഗത്ത്

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ.അബൂബക്കറിന്റെ ചികിത്സക്കായി അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനി. അബൂബക്കറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പത്രസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അബൂബക്കറിന് ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനിയും രംഗത്തെത്തുന്നത്.

Read Also:ഇടപാടുകൾ ഇനി എളുപ്പത്തിൽ നടത്താം, ഏറ്റവും പുതിയ ജിഎസ്ടി പേയ്മെന്റ് സംവിധാനവുമായി ഫെഡറൽ ബാങ്ക്

‘സംഘടനാപരവും ആശയപരവും ആയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇത്തരം ഘട്ടങ്ങളില്‍ നിശബ്ദത പുലര്‍ത്തുന്നതിനുള്ള കാരണം ആയിക്കൂടാ. അദ്ദേഹത്തിന് അര്‍ഹമായ ചികിത്സ നല്‍കുന്നതിന് ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് അടിയന്തിരമായ ഇടപെടല്‍ ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു/, മഅ്ദനി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.

ജാമ്യംതേടി ആദ്യം വിചാരണ കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. തന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് അബൂബക്കര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളുകയും എന്‍.ഐ.എ കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
രാജ്യവ്യാപകമായി നടന്ന എന്‍ഐഎ റെയ്ഡിലാണ് യു.എ.പി.എ ചുമത്തപ്പെട്ട് ഇ.അബൂബക്കറിനെ ജയിലിലടച്ചത്. തിഹാര്‍ ജയിലിലാണ് ഇപ്പോള്‍ ഇ.അബൂബക്കര്‍ കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button