
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനേയും മന്ത്രിമാരേയും അവഹേളിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ‘ഗവര്‍ണറെ ലഹരി വിരുദ്ധ സമ്മേളനങ്ങള്‍ക്കൊന്നും വിളിക്കുന്നില്ല. കാരണം 24 മണിക്കൂറും പാന്‍ ചവച്ചുകൊണ്ടാണ് നടക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ രീതി. മന്ത്രിമാര്‍ക്ക് ലഹരി വിരുദ്ധ പരിപാടികള്‍ നടത്താനുള്ള അര്‍ഹത ഇല്ല.നാട് മുഴുവന്‍ ബാര്‍ തുറന്നു വെച്ചിരിക്കുകയാണ്. പിപ്പിടി പെപ്പടി വിദ്യകളുമായി കുട്ടികളെ വെള്ളത്തിലാക്കരുത്. ഇങ്ങനത്തെ ശാപം കേരളത്തിന് ഒന്നിച്ച് ചുമക്കേണ്ടി വരുന്നത് ആദ്യമാണ്’, ഇതായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Read Also: ഏലപ്പാറയിൽ സ്‌കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ പെൺകുട്ടികളെ കാണാതായി: കണ്ടെത്തിയത് കട്ടപ്പനയിൽ വെച്ച്
‘അഹംഭാവത്തിന് കയ്യും കാലുംവെച്ച മേയറാണ് തിരുവനന്തപുരത്തേത്. മേയര്‍ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ഡിവൈഎഫ്ഐക്കാര്‍ പോലീസിന് മുന്നിലിട്ട് മര്‍ദ്ദി ക്കുന്നു. ഗുണ്ടകള്‍ക്ക് പോലീസ് കുടപിടിക്കുകയാണ്. കത്തെഴുതിയത് താനെല്ലന്നാണ് മേയര്‍ പറയുന്നത്. മേയറുടെ ലെറ്റര്‍പാഡും സീലും ഉപയോഗിച്ചാണ് കത്ത് തയ്യാറാക്കിയത്. ഇത് മേയര്‍ അറിഞ്ഞില്ലെങ്കില്‍ ഭരണപരമായ കഴിവുകേടാണ്. കത്തെഴുതിയത് മേയറാണെങ്കിലും അല്ലെങ്കിലും രാജിവെക്കണം. എന്തുകൊണ്ട് രാജിവെക്കുന്നില്ല. ഇതെന്താ തറവാട് സ്വത്താണോ’, അദ്ദേഹം ചോദിച്ചു.
‘സംസ്ഥാനത്ത് കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഒരു നിയമവും കടകംപള്ളി സുരേന്ദ്രന് മറ്റൊരു നിയമവുമാണ്. പിണറായി സര്‍ക്കാര്‍ സ്റ്റണ്ടും സെക്സും നിറഞ്ഞ ഒരു സിനിമയായി മാറി. സ്വപ്നയുടെ ആരോപണങ്ങളില്‍ അന്വേഷണം വേണം. എന്തുകൊണ്ട് കടകംപള്ളിയും ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും അന്വേഷണം നേരിടുന്നില്ല? അപ്പോള്‍ ഇതിന് പിന്നില്‍ എന്തോ ഉണ്ട്’, അദ്ദേഹം പറഞ്ഞു.
Post Your Comments