തിരുവല്ല: കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. കെട്ടിട നിർമാണ തൊഴിലാളികളായ അസം ബരുവപ്പാര മംഗലോഡി ജില്ലയിൽ ഫാജിൽ ഫജൽ ഹഖ്, ഡറാങ്ക് സ്വദേശി അൽത്താബ് അലി എന്നിവരാണ് പൊലീസ് പിടിയിലായത്. ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇവരുടെ താമസ സ്ഥലത്തിന് സമീപത്തുനിന്നാണ് കഞ്ചാവ് പിടികൂടിയത്.
കുറ്റൂരിൽ നിന്നും 650 ഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്. ട്രെയിൻ മാർഗം എത്തിക്കുന്ന കഞ്ചാവ് അഞ്ചു ഗ്രാമിന്റെയും 10 ഗ്രാമിന്റെയും ചെറു പൊതികളിലാക്കി ആവശ്യക്കാർക്ക് വിൽപന നടത്തുന്നതാണ് ഇവരുടെ രീതി.
Read Also : യുവാക്കളെ ചില്ലുകുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിച്ചു : പ്രതി അറസ്റ്റിൽ
പ്രതികളിൽ നിന്നും നിരവധി എടിഎം കാർഡുകളും പണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരെ കൂടാതെ, മറ്റ് അന്യ സംസ്ഥാന തൊഴിലാളി സംഘങ്ങളും ഇത്തരത്തിൽ തിരുവല്ല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്നതായി പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണവും ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments