ThiruvananthapuramNattuvarthaLatest NewsKeralaNews

പാചകം ചെയ്യുന്നതിനിടെ കോളേജിന്‍റെ മതിലിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

സെന്റ് സേവിയേഴ്സ് കോളേജിന് സമീപം അനശ്വരയിൽ കാർമൽ ഏണസ്റ്റ് (65) ആണ് മരിച്ചത്

തിരുവനന്തപുരം: കഴക്കൂട്ടം സെന്റ് ആൻഡ്രൂസിൽ പാചകം ചെയ്യുന്നതിനിടെ ദേഹത്ത് കോളേജിന്‍റെ മതിലിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. സെന്റ് സേവിയേഴ്സ് കോളേജിന് സമീപം അനശ്വരയിൽ കാർമൽ ഏണസ്റ്റ് (65) ആണ് മരിച്ചത്.

തിങ്കളാഴ്ച്ച വെളുപ്പിന് 5.30 നാണ് സംഭവം. വീടിനു പുറകിലെ അടുപ്പിൽ ചോറു വയ്ക്കാനുള്ള തയ്യാറെടുപ്പിനിടെ സെന്റ് സേവിയേഴ്സ് കോളേജിന്റെ മതിലിടിഞ്ഞ് വീട്ടമ്മയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു.

Read Also : നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം : പിന്നാലെ ഒളിവിൽ പോയ അധ്യാപകൻ കന്യാകുമാരിയിൽ അറസ്റ്റിൽ

മഴയിൽ കുതിർന്നിരുന്ന ആറടിയോളം ഉയരത്തിലുള്ള മതിലാണ് തകർന്നു വീണത്. ഗുരുതര പരിക്കേറ്റ കാർമൽ എണസ്റ്റിനെ ഉടൻ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ് പരേതനായ ഏണസ്റ്റ് സിപിഐഎം മേനംകുളം മുൻ എൽസി അംഗമാണ്. മക്കൾ : ലിൻസി ചാർലസ്, ഷൈജ ഷിജിൻ. സംസ്കാരം ഇന്ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button