KasargodLatest NewsKeralaNattuvarthaNews

‘ഭാര്യ എനിക്ക് വെളുത്ത ഒരു പൊടി തന്നു, കഴിച്ചതും ഛര്‍ദിയുണ്ടായി’: ഗുരുതരാവസ്ഥയിൽ ഗൃഹനാഥൻ, ഭാര്യ മരിച്ചു

കാഞ്ഞങ്ങാട്: വിഷം ഉള്ളിൽ ചെന്ന് വീട്ടമ്മ മരിച്ചു. ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കാഞ്ഞങ്ങാട് ആണ് സംഭവം. വയനാട് സ്വദേശിനിയായ രമ (44) ആണ് മരിച്ചത്. ഭര്‍ത്താവ് ജയപ്രകാശ് നാരായണനാണ് (45) ഗുരുതരാവസ്ഥയിലുള്ളത്. കാഞ്ഞങ്ങാട് വാടകവീട്ടിൽ താമസിച്ച് വരികയായിരുന്നു ഇവർ. ഭാര്യ തനിക്ക് വിഷം നൽകുകയായിരുന്നുവെന്ന് ജയപ്രകാശ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരോട് പറഞ്ഞു.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനു സമീപം കൊവ്വല്‍ എ.കെ.ജി. ക്ലബിനടുത്തെ വീട്ടില്‍നിന്ന് തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ജയപ്രകാശ് 108 ആംബുലന്‍സില്‍ വിളിക്കുകയായിരുന്നു. താനും ഭാര്യയും വിഷം കഴിച്ചെന്നും ഉടൻ വരണമെന്നുമായിരുന്നു ഇയാൾ അറിയിച്ചിരുന്നത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ രമ മരിച്ചു. ഏഴുവര്‍ഷമായി കാഞ്ഞങ്ങാട് വാടകവീട്ടില്‍ താമസിക്കുന്നു. കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലിലാണ് ജയപ്രകാശ് ജോലി ചെയ്യുന്നത്.

ചികിത്സയ്ക്ക് മുന്നോടിയായി ജയപ്രകാശ് ഡോക്ടർമാരോട് പറഞ്ഞതിങ്ങനെ: ‘ഭാര്യ എനിക്ക് വെളുത്ത ഒരു പൊടി തന്നു. ഞാന്‍ അത് കഴിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ എനിക്ക് ഛര്‍ദിയുണ്ടായി. അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. ഭാര്യയോട് എന്താണ് തന്നതെന്ന് ചോദിച്ചപ്പോള്‍ വിഷമാണെന്നും താന്‍ നേരത്തേ കഴിച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു. അപ്പോള്‍തന്നെ ആംബുലന്‍സിനായി വിളിച്ചു’.

shortlink

Related Articles

Post Your Comments

Related Articles


Back to top button