ThiruvananthapuramKeralaNattuvarthaLatest NewsNews

ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ മെരുക്കാൻ ശ്രമിക്കുന്നു: ആരോപണവുമായി മുഖ്യമന്ത്രി

തിരുവനതപുരം: ഗവർണർക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കുതിരക്കച്ചവടം നടക്കാത്തയിടങ്ങളിൽ ഗവർണറെ ഉപയോഗിച്ച് സർക്കാരുകളെ മെരുക്കാൻ ശ്രമം നടക്കുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു. കുതിരക്കച്ചവടം എന്നൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും വില വല്ലാതെ ഉയർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെ കടന്നുകയറ്റമാണ് നടക്കുന്നതെന്നും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഇന്ത്യയിലാദ്യം; പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ വിദ്യാര്‍ത്ഥികളെയും കേള്‍ക്കും

‘രാജ്യത്തിന്റെ മർമ്മ പ്രധാന സ്ഥലങ്ങളിൽ പോലും സ്വകാര്യവത്ക്കരണമാണ് നടക്കുന്നത്. സംസ്ഥാന സർക്കാരുകൾക്കുകൂടി അർഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങൾ സംസ്ഥാനത്തെ അറിയിക്കാതെ കേന്ദ്രം വിൽക്കുന്നു. കോർപ്പറേറ്റുകൾ ബഹിരാകാശ മേഖലയിലേക്കും വരികയാണ്. സ്വകാര്യ മേഖലയിൽ സാമൂഹിക നീതിയും സംവരണവും നിഷേധിക്കപ്പെടുകയാണ്,’ പിണറായി വിജയൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button