ദുബായ്: ഐസിസിയുടെ ഒക്ടോബറിലെ മികച്ച പുരുഷ ക്രിക്കറ്ററായി ഇന്ത്യന്‍ സൂപ്പർ താരം വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറെയും സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസയെയും പിന്തള്ളിയാണ് കോഹ്ലി കരിയറിലാദ്യമായി ഐസിസിയുടെ പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരത്തിന് അര്‍ഹനായത്.
മുമ്പ് ഐസിസിയുടെ ഏറ്റവും മികച്ച ഏകദിന താരമായും ടെസ്റ്റ് താരമായും ക്രിക്കറ്റര്‍ ഓഫ് ദ് ഇയറായും കോഹ്‌ലി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വനിതാ താരങ്ങളില്‍ പാകിസ്ഥാന്‍റെ നിദാ ദറാണ് പ്ലേയര്‍ ഓഫ് ദ് മന്തായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ താരങ്ങളായ ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ് എന്നിവരെ പിന്തള്ളിയാണ് നിദാ ദറിന്‍റെ നേട്ടം.
Read Also:- എസ് ജയശങ്കര്‍ റഷ്യയിലേയ്ക്ക്, റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് അവസാനമാകുമെന്ന് സൂചന
കഴിഞ്ഞ മാസം നാല് ടി20 മത്സരങ്ങളില്‍ മാത്രമാണ് വിരാട് കോഹ്ലി കളിച്ചതെങ്കിലും ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ പുറത്താവാതെ 53 പന്തില്‍ നേടിയ 82 റണ്‍സാണ് കോഹ്ലിയുടെ ഇന്നിംഗ്സ് ഏറ്റവും മികച്ച ടി20 ഇന്നിംഗ്സുകളിലൊന്നായി വിലയിരുത്തപ്പെട്ടു. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 31-4ല്‍ നില്‍ക്കെയായിരുന്നു കോഹ്ലിയുടെ തകർപ്പൻ ഇന്നിംഗ്സ്.
Post Your Comments